സെക്രട്ടേറിയറ്റിനു മുന്നിലെ സമരം അവസാനിപ്പിക്കാനൊരുങ്ങി ബി.ജെ.പി
തിരുവനന്തപുരം: കെ. സുരേന്ദ്രന് ജാമ്യം ലഭിച്ചാലുടന്‍ മറ്റൊരു ജനറല്‍ സെക്രട്ടറിയായ എ.എന്‍ രാധാകൃഷ്ണന്‍ സെക്രട്ടേറിയറ്റ് നടയില്‍ നടത്തുന്ന നിരാഹാര സമരം അവസാനിപ്പിക്കാന്‍ ബി.ജെ.പി ആലോചന.
ശബരിമലയുമായി ബന്ധപ്പെട്ട വിഷയത്തില്‍ മറ്റൊരു തീരുമാനവും ഉണ്ടാകാനിടയില്ലാത്ത സാഹചര്യത്തില്‍ സുരേന്ദ്രന് ജാമ്യം ലഭിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ സമരം അവസാനിപ്പിക്കാമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടല്‍. എന്നാല്‍, ജാമ്യം അനിശ്ചിതമായി നീളുകയാണെങ്കില്‍ എന്തുചെയ്യുമെന്ന ആലോചനയും ബി.ജെ.പിയിലുണ്ട്.
നിരാഹാര സമരം നടത്തുന്ന രാധാകൃഷ്ണന് പിന്തുണയുമായി ഓരോ ജില്ലയില്‍നിന്നുള്ളവര്‍ വരണമെന്നാണ് തീരുമാനിച്ചിരുന്നത്. ഇന്നലെ രാവിലെ നടന്ന പ്രകടനത്തില്‍ വളരെ കുറച്ച് പ്രവര്‍ത്തകര്‍ മാത്രമാണുണ്ടായിരുന്നത്.
ഈ സാഹചര്യത്തില്‍ നിരാഹാര സമരം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന ആലോചന ബി.ജെ.പി നേതൃത്വത്തിലുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."