വയനാടന്‍ തനിമ നിലനിര്‍ത്താന്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ നെല്‍കൃഷിയിലേക്ക്
പനമരം: കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ നെല്‍കൃഷിയില്‍ വിജയം കൊയ്യാന്‍ ഗാരേജില്‍ നിന്നും വയലിലേക്ക് ഇറങ്ങുന്നു. കാര്‍ഷികവയനാടിന്റെ തനിമ നിലനിര്‍ത്താന്‍ അന്യം നില്‍ക്കുന്ന നെല്‍കൃഷിയെ തിരികെ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് കേണിച്ചിറയിലും പരിസര പ്രദേശങ്ങളിലും കെഎസ്ആര്‍ടിസി യില്‍ ജോലി ചെയ്യുന്ന 24 ഓളം ജീവനക്കാരുടെ കൂട്ടായ്മയില്‍ നെല്‍കൃഷി ചെയ്യുന്നത്.
ബസ് ഓടിക്കലും ടിക്കറ്റ് മുറിച്ച് നല്കാനും മാത്രമല്ല നന്നായി ജൈവ നെല്‍കൃഷിയും ചെയ്യാന്‍ തങ്ങള്‍ക്ക് കഴിയുമെന്ന നിശ്ചയദാര്‍ഢ്യവുമായാണ് ഒരു പറ്റം ജീവനക്കാര്‍ ചേര്‍ന്ന് സാരഥി എന്ന പേരില്‍ സ്വാശ്രയ കൂട്ടായ്മ രൂപീകരിച്ച് നെല്‍കൃഷി ആരംഭിച്ചത്. ഇതിനായി പൂതാടി ഓടച്ചാല്‍ പാടശേഖരത്തില്‍ തരിശായി കാട് മൂടികിടന്നിരുന്ന ആറേക്കര്‍ വയല്‍ കാട് വെട്ടിത്തെളിച്ച് കൃഷിയോഗ്യമാക്കി. ജോലി സമയം കഴിഞ്ഞ് ഇടവേളകളിലും, വൈകുന്നേരങ്ങളിലുമായാണ് ഇവര്‍ ഞാര്‍ നടാന്‍ പാകത്തിന് വയല്‍ ഒരുക്കിയത്. നെല്‍കൃഷി നടത്തി ഭക്ഷ്യ സുരക്ഷ തങ്ങളുടെ കുടുംബത്തില്‍ തന്നെ ഉറപ്പു വരുത്തി മായം ചേര്‍ക്കാത്ത ഭക്ഷ്യവസ്തുക്കള്‍ കഴിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ആറേക്കര്‍ വയലില്‍ ജൈവകൃഷി രീതിയാണ് അവലംബിക്കുന്നത്. വയലിന്റെ നാടായ വയനാട്ടില്‍ ഓരോ വര്‍ഷം ചെല്ലുന്തോറും വയല്‍ക്കൃഷി കുറഞ്ഞ് കരവയല്‍ ആവുന്ന അവസ്ഥയാണ്. ആതിര വിത്താണ് കൃഷിക്ക് ഉപയോഗിച്ചിരിക്കുന്നത്.
പൂതാടി വയലില്‍ സംഘടിപ്പിച്ച ഞാറ് നടീല്‍ പഞ്ചായത്ത് പ്രസിഡന്റ് രുഗ്മണി സുബ്രഹ്മണ്യന്‍ ഉദ്ഘാടനം ചെയ്തു. കൃഷി ഓഫിസര്‍ പൗലോസ്, കെ.ജി. രജ്ഞിത്ത്, എ.എന്‍. രാധാകൃഷ്ണന്‍, സി.ആര്‍. സന്തോഷ് കുമാര്‍, ടി.എല്‍ വിപിനചന്ദ്രന്‍, ജോര്‍ജ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."