ഫാത്തിമയുടെ മരണത്തില്‍ ആരോപണവുമായി രംഗത്തുവന്ന മുന്‍ അധ്യാപികക്ക് ഭീഷണി: മാധ്യമങ്ങളെ കാരണരുതെന്നും അഭിമുഖം നല്‍കരുതെന്നും അന്ത്യശാസനവും
ചെന്നൈ: ഐ.ഐ.ടി മദ്രാസ് വിദ്യാര്‍ഥിനി ഫാത്തിമയുടെ മരണത്തില്‍ ഐ.ഐ.ടിക്കെതിരേ ആരോപണവുമായി രംഗത്തുവന്ന മുന്‍ അധ്യാപികക്ക് ഭീഷണി. വസന്ത കന്തസ്വാമിക്കെതിരേയാണ് ഭീഷണി.
മദ്രാസ് ഐ.ഐ.ടി ജാതിക്കോട്ടയാണെന്നും റിസര്‍വേഷന്‍ പോലും കൊടുക്കാത്ത ഇടമാണെന്നും മുസ്‌ലിം വിദ്യാര്‍ഥികള്‍ക്കും ദലിതുകള്‍ക്കും ഇവിടെ നേരിടേണ്ടി വരുന്നത് കടുത്ത വിവേചനമാണെന്നുമായിരുന്നു പ്രൊഫ. വസന്ത കന്തസ്വാമി നക്കീരന്‍ ടി.വിക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നത്.
ഇതിനെതിരേയാണ് ഭീഷണി. ഇതേ തുടര്‍ന്ന് ഗള്‍ഫില്‍ നിന്നും മറ്റും ഇവരുടെ ഫോണിലേക്ക് നെറ്റു നമ്പരുകളില്‍ നിന്ന് ഭീഷണി ഫോണുകളാണ് വരുന്നത്. ഐ.ഐ.ടിയില്‍ നിന്ന് വിരമിച്ച ഇവരിപ്പോള്‍ വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രൊഫസറായി ജോലി തുടരുകയാണ്. ഇവിടെ നിന്നും കോളേജധികൃതര്‍ അവര്‍ക്ക് മാധ്യമങ്ങളെ കണ്ടുപോകരുതെന്നും അഭിമുഖം നല്‍കരുതെന്ന് താക്കീതും നല്‍കിയിട്ടുണ്ട്. നേരത്തെ ഫാത്തിമയുടെ മരണത്തിനുത്തരവാദികളായവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട വിദ്യാര്‍ഥികള്‍ക്കും പല തരത്തിലുള്ള ഭീഷണികളും നേരിടേണ്ടിയും വരുന്നുണ്ട്. കോളേജിലെ ന്യൂനപക്ഷ വിദ്യാര്‍ഥികളും മറ്റും കടുത്ത അരക്ഷിതാവസ്ഥയിലാണെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."