HOME
DETAILS
MAL
ശ്മശാനത്തിലേക്ക് റോഡ് വെട്ടി
backup
August 08 2016 | 20:08 PM
കരുളായി: മൂത്തേടം പഞ്ചായത്തിന്റെ അധീനതയിലുള്ള ശ്മശാനത്തിലേക്ക് നാട്ടുകാരും സാമൂഹ്യ പ്രവര്‍ത്തകരും ചേര്‍ന്ന് റോഡു വെട്ടി. നിലവിലെ അഞ്ചടിയും ഇരുവശങ്ങളിലായി വിട്ടു നല്കിയ മൂന്നരയടിയും അടക്കം 12 അടി വീതിയിലാണ് നാട്ടുകാരും സാമൂഹ്യ പ്രവര്‍ത്തകരും ചേര്‍ന്ന് ജെ.സി.ബി ഉപയോഗിച്ച് റോഡ് വെട്ടുന്നത്. പ്രവൃത്തി പൂര്‍ത്തീകരിച്ച ശേഷം പഞ്ചായത്തിന് വിട്ടു നല്കിയാല് ശ്മശാനത്തിന് ചുറ്റുമതില്‍ നിര്‍മിക്കാനും ഗ്യാസ് ക്രിമിറ്റോറിയം നിര്‍മിക്കാനും ശ്രമിക്കുമെന്നും അത്യാധുനിക സംവിധാനങ്ങളുള്ള ശ്മശാനമാക്കി മാറ്റുമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ടി റെജി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."