നിയമസഭാ കവാടത്തിലെ സാമാജികരുടെ സത്യഗ്രഹം അഞ്ചാം ദിവസത്തിലേക്ക്
തിരുവനന്തപുരം: ശബരിമലയിലേര്‍പ്പെടുത്തിയിരിക്കുന്ന അനാവശ്യ നിയന്ത്രണങ്ങളും നിരോധനാജ്ഞയും പിന്‍വലിക്കണമെന്നും ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് യു.ഡി.എഫ് എം.എല്‍.എമാരായ വി.എസ് ശിവകുമാര്‍, പാറയ്ക്കല്‍ അബ്ദുല്ല, ഡോ. എന്‍. ജയരാജ് എന്നിവര്‍ നിയമസഭാ കവാടത്തിനുമുന്നില് ആരംഭിച്ച അനിശ്ചിതകാല സത്യഗ്രഹ സമരം നാലാം ദിവസം പിന്നിട്ടു. ശബരിമല പൂര്‍വസ്ഥിതിയിലായാല്‍ മാത്രമേ ഭക്തജനങ്ങള്‍ക്ക് മനസ്സമാധാനത്തോടെ ദര്ശനത്തിനെത്താന് കഴിയുകയുള്ളൂ. ഇക്കാര്യം ഉള്‍ക്കൊണ്ടുകൊണ്ടാണ് ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനാജ്ഞയും അനാവശ്യ നിയന്ത്രണങ്ങളും പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സത്യഗ്രഹം അനുഷ്ഠിക്കുന്നതെന്നും എം.എല്‍.എമാര്‍ പറഞ്ഞു.
സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്, ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ എ.കെ ബാലന്, എ.സി മൊയ്തീന്, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടങ്ങിയവര്‍ എം.എല്‍.എമാരെ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."