എടച്ചേരിയില്‍ റിലയന്‍സ് ടവറിന് താല്‍ക്കാലിക ജനറേറ്റര്‍ സ്ഥാപിച്ചു
എടച്ചേരി: പുതിയങ്ങാടി ടൗണിനടുത്ത പറമ്പില്‍ സ്ഥാപിച്ച റിലയന്‍സ് കമ്പനിയുടെ മൊബൈല്‍ ടവറിന്റെ കത്തിയ ജനറേറ്ററിന് പകരം താല്‍കാലിക ജനറേറ്റര്‍ സ്ഥാപിച്ചു.
കഴിഞ്ഞ ദിവസം വൈകിട്ട് ആറോടെയായിരുന്നു നാട്ടുകാരെ ഭീതിയിലാഴ്ത്തി ടവറിന്റെ ജനറേറ്റര്‍ കത്തി നശിച്ചത്. അഗ്‌നിശമന സേനാ വിഭാഗവും പൊലിസും കെ.എസ്.ഇ.ബി ജീവനക്കാരും ഉണര്‍ന്ന് പ്രവര്‍ത്തിച്ചതിനാല്‍ ടവറിന് തീപിടിച്ചുണ്ടാകുന്ന വന്‍ ദുരന്തമാണ് ഒഴിവായത്. ചേലക്കാട്ട് നിന്ന് കുതിച്ചെത്തിയ ഫയര്‍ഫോഴ്‌സ് സേനാംഗങ്ങള്‍ അതിവേഗം തീയണച്ചതിനാല്‍ വില കൂടിയ നിരവധി ഉപകരണങ്ങളും കത്തിനശിക്കാതെ ബാക്കിയായി.
ഏറെ വിലമതിക്കുന്ന വന്‍ ജനറേറ്ററാണ് കത്തിച്ചാമ്പലായത്. കണ്ണൂരിലെ ഓഫിസില്‍ നിന്നെത്തിയ ജീവനക്കാരാണ് താല്‍ക്കാലിക സംവിധാനമെന്ന നിലക്ക് ഒരു ജനറേറ്റര്‍ സ്ഥാപിച്ചത്. അതേ സമയം ടവറിലേക്കുളള വൈദ്യുത വിതരണം ഇതുവരെ പുനസ്ഥാപിച്ചിട്ടില്ല.
മൂവായിരത്തിനും നാലായിരത്തിനുമിടയിലുള്ള യൂനിറ്റ് വൈദ്യുതിയാണ് ഈ ടവറിലേക്ക് പ്രതിമാസം ചെലവാകുന്നതെന്ന് എടച്ചേരി കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു.
തകരാറുകള്‍ പരിഹരിച്ച് രണ്ടു ദിവസങ്ങള്‍ക്കകം വൈദ്യുതബന്ധം പുനഃസ്ഥാപിക്കുമെന്നും വൈദ്യുതി അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."