'ഇങ്ങനെ അല്ല മുതിര്‍ന്ന ഒരു ജനപ്രതിനിധിയോട് പെരുമാറേണ്ടത്, ഞങ്ങള്‍ കുറ്റവാളികളല്ല'- ഫാറൂഖ് അബ്ദുല്ലയുടെ കത്ത് ശശി തരൂര്‍ പുറത്തുവിട്ടു
ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ മുന്‍മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയുടെ കത്ത് ശശിതരൂര്‍ എം.പി പുറത്തുവിട്ടു. ഇങ്ങനെ അല്ല രാജ്യത്തെ ഒരു മുതിര്‍ന്ന ജനപ്രതിനിധിയോട് പെരുമാറേണ്ട്. ഇങ്ങനെ തടവിലിടാന്‍ തങ്ങള്‍ കുറ്റവാളികളല്ലെന്നും അദ്ദേഹം കത്തില്‍ കുറിച്ചു. പാര്‍ലമെന്റിന്റെ വിന്റര്‍ സെഷനില്‍ പങ്കെടുക്കാന്‍ അനുവദിക്കാത്തതിനേയും അദ്ദേഹം വിമര്‍ശിച്ചു.
'നിങ്ങളുടെ എഴുത്തിന് നന്ദി. ഒക്ടോബര്‍21ന് എഴുതിയ കത്ത് ഇന്നാണ്(ഡിസംബര്‍5) എനിക്ക് ലഭിക്കുന്നത്. കത്ത് സമയത്തിന് എനിക്ക് എത്തിക്കാന്‍ കഴിഞ്ഞില്ലെന്നത് നിര്‍ഭാഗ്യകരമാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവും മുതിര്‍ന്ന എം.പിയുമായ ഒരാളോട് ഇങ്ങനെ അല്ല പെരുമാറേണ്ടത്. ഞങ്ങള്‍ കുറ്റവാളികളല്ല'- അദ്ദേഹം എഴുതി.
ആഗസ്റ്റ് അഞ്ചിന് കശ്മീരില്‍ ഏര്‍പെടുത്തിയ നിയന്ത്രണങ്ങള്‍ ഇതുവരെ പിന്‍വലിച്ചിട്ടില്ല. ഫാറൂഖ് അബ്ദുല്ല, മെഹ്ബൂബ മുഫ്തി തുടങ്ങിയ നേതാക്കള്‍ ഉള്‍പെടെ നൂറോളം പേര് ഇപ്പോഴും സുരക്ഷയുടെ പേര് പറഞ്ഞ് തടങ്കലിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."