HOME
DETAILS

പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി

  
backup
December 06 2018 | 19:12 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%aa%e0%b4%95%e0%b5%8d%e0%b4%b7%e0%b4%82-%e0%b4%b8%e0%b4%ad%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d-2

 

തിരുവനന്തപുരം: മാധ്യമവിലക്ക് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി. കെ.സി ജോസഫാണ് അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയത്.
മുഖ്യമന്ത്രിയുടെ നിലപാടാണ് ഇത്തരം ഒരു സര്‍ക്കുലര്‍ പുറപ്പെടുവിക്കാന്‍ കാരണമെന്ന് കെ.സി ജോസഫ് പറഞ്ഞു. മാധ്യമങ്ങളെ ഒരു വിളിപ്പാട് അകലെ നിര്‍ത്തുകയാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം. പത്രമാരണ നിയമത്തിലൂടെ മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുന്നു. മുഖ്യമന്ത്രി അറിയാതെ ഒരു ഉത്തരവ് ആഭ്യന്തര സെക്രട്ടറി ഇറക്കില്ല. കേന്ദ്രത്തില്‍ മോദിയ്ക്ക് മാധ്യമങ്ങളോടുള്ള അതേ മനോഭാവമാണ് കേരളത്തില്‍ പിണറായിക്കും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാധ്യമങ്ങള്‍ക്ക് ഒരു തരത്തിലുമുള്ള നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടില്ലെന്നു മുഖ്യമന്ത്രിക്കുവേണ്ടി മറുപടി നല്‍കിയ മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു. സര്‍ക്കുലര്‍ സംബന്ധിച്ച് ചില ആശങ്കകള്‍ ഉണ്ടായ പശ്ചാത്തലത്തില്‍ ഇതില്‍ ഭേദഗതി വരുത്തും.
എല്ലാ മാധ്യമങ്ങള്‍ക്കും ഒരേ പോലെ വാര്‍ത്ത ലഭിക്കുന്നതിനാണ് പുതിയ ക്രമീകരണത്തിനായി സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുള്ളത്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഏതു സമയത്തും വാര്‍ത്തകളില്‍ പ്രതികരണം തേടി മന്ത്രിമാരെ സമീപിക്കാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പുതിയ ഉത്തരവില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് എന്തെങ്കിലും ആശങ്കയുണ്ടെങ്കില്‍ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പബ്ലിക് റിലേഷന്‍സ് വകുപ്പുമായി ബന്ധപ്പെട്ട കാര്യത്തില്‍ ആഭ്യന്തരവകുപ്പിന് ഇത്തരമൊരു സര്‍ക്കുലര്‍ ഇറക്കാന്‍ എന്താണ് അധികാരമെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ചോദിച്ചു.
മാധ്യമ പ്രവര്‍ത്തകര്‍ വിമര്‍ശിക്കുമ്പോള്‍ അതിന്റെ നല്ല വശങ്ങള്‍ ഉള്‍ക്കൊള്ളണം.
കേരളത്തില്‍ പത്രപ്രവര്‍ത്തകര്‍ക്ക് മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഒരു പ്രളയംവരെ കാത്തിരിക്കേണ്ടി വന്നു. മാധ്യമങ്ങളുടെ കാലില്‍ ചങ്ങല ഇടാനാണ് സര്‍ക്കാര്‍ ശ്രമം. കേരളം പോലുള്ള പുരോഗമന സ്വഭാവമുള്ള നാട്ടില്‍ ഇത്തരം ഒരു മാധ്യമ മാരണ സര്‍ക്കുലര്‍ അത്ഭുതപ്പെടുത്തുന്നതായും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
സര്‍ക്കുലര്‍ വിവാദത്തില്‍ പത്രപ്രവര്‍ത്തക യൂനിയന്‍ ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തണം. സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും ഇതിനു അനുകൂലമല്ലാത്ത സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോകുകയാണെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  2 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  2 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  3 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  3 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  3 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  4 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  4 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  4 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  5 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  5 hours ago