ക്ഷേത്രങ്ങളില്‍ നിറപുത്തരി ആഘോഷിച്ചു
പൂക്കോട്ടുംപാടം: കാര്‍ഷിക സമൃദ്ധിയെ വരവേല്‍ക്കാന്‍ ക്ഷേത്രങ്ങളില്‍ നിറപുത്തരി ആഘോഷിച്ചു.വില്ല്വത്ത് ക്ഷേത്രത്തില്‍ രാവിലെ ഏഴിന് നെല്‍കറ്റകള്‍ ക്ഷേത്രത്തിലേക്ക് ഭക്തജനങ്ങളുടെ അകമ്പടിയോടെ ക്ഷേത്രം മേല്‍ശാന്തി വി.എം ശിവപ്രസാദ് എമ്പ്രാന്തിരി തലയിലേറ്റി കൊണ്ടുവന്നു ഭഗവാന് സമര്‍പ്പിച്ചു.
തുടര്‍ന്ന് ക്ഷേത്രം തന്ത്രി മൂത്തേടത്ത് മന കെ.എം ദാമോദരന്‍ നമ്പൂതിരി പ്പാടിന്റെ കാര്‍മികത്വത്തില്‍ പൂജ നടന്നു. പുതിയ ഭരണ സമിതിയുടെ സത്യപ്രതിജ്ഞ ചടങ്ങും നടന്നു. രാമായണ പാരായണത്തിനു ശേഷം കഞ്ഞി വിതരണവും നടന്നു.
ഭാരവാഹികളായ കേമ്പില്‍ രവി, കെ.പി സുബ്രഹ്മണ്യന്‍, മറ്റത്തില്‍ രാധാകൃഷ്ണന്‍, ചക്കനാത്ത് ശശികുമാര്‍, കെ.എസ് ചന്ദ്രശേഖരന്‍, കരിമ്പില്‍ രാധാകൃഷ്ണന്‍, കളരിക്കല്‍ സതീശന്‍ നേതൃത്വം നല്‍കി.
നിലമ്പൂര്‍: നടുവിലക്കളം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ നിറപുത്തരി ആഘോഷിച്ചു. മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ എമ്പ്രാന്തിരി മുഖ്യ കാര്‍മികത്വം വഹിച്ചു. കീഴ്ശാന്തി അരവിന്ദന്‍ എമ്പ്രാന്തിരി, രാധാകൃഷ്ണ വാര്യര്‍ എന്നിവര്‍ നേതൃത്വം നല്‍കി. നാടിന്റെ ഐശ്വര്യത്തിന് വിശേഷാല്‍ പൂജകള്‍ നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."