നായര്‍കുഴി-പുല്‍പ്പറമ്പ് റോഡ് തകര്‍ച്ചയില്‍
ചേന്ദമംഗല്ലൂര്‍: കാലവര്‍ഷവും അമിതഭാരം കയറ്റിയ ടിപ്പറുകളടക്കമുള്ള വാഹനങ്ങളുടെ നിരന്തര സര്‍വിസും കാരണം നായര്‍കുഴി- പുല്‍പറമ്പ് റോഡ് പൊട്ടിപ്പൊളിഞ്ഞു. മുക്കം, ചാത്തമംഗലം, കൊടിയത്തൂര്‍, അരീക്കോട്, മാവൂര്‍ ഭാഗങ്ങളിലുള്ള ഉദ്യോഗസ്ഥരും വിദ്യാര്‍ഥികളുമടക്കം നൂറുകണക്കിനാളുകള്‍ ദിനേന ആശ്രയിക്കുന്ന റോഡാണ് ഗതാഗതയോഗ്യമല്ലാതായത്.
മലബാറിലെ പ്രമുഖ കാന്‍സര്‍ ചികിത്സാലയമായ എം.വി.ആര്‍ കാന്‍സര്‍ സെന്ററിലേക്കും ഈവഴി നിരവധി രോഗികള്‍ യാത്ര ചെയ്യാറുണ്ട്.
രണ്ടു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡിന്റെ പല ഭാഗങ്ങളും തകര്‍ന്നത് ഇരുചക്ര വാഹനങ്ങളടക്കമുള്ള ചെറുകിട വാഹനങ്ങളെയാണ് ഏറെ ബാധിക്കുന്നത്.
2004ല്‍ നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ടാറിങ് പൂര്‍ത്തിയാക്കിയ റോഡില്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി യാതൊരുവിധ അറ്റകുറ്റപ്പണികളും നടന്നിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."