ലോറി ഡ്രൈവറെയും ക്ലീനറെയും കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്: ഒരാള്‍ അറസ്റ്റില്‍
ഇരിങ്ങാലക്കുട: നവംബര്‍ 25ന് കെ.എസ് പാര്‍ക്കില്‍ ലോറി പാര്‍ക്കിങിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ വയനാട് സ്വദേശി പുപ്പാടി പള്ളി പറമ്പില്‍ ചന്ദ്രനെയും ഡ്രൈവര്‍ സണ്ണിയെയും തലക്കടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രധാന പ്രതി അറസ്റ്റില്‍. പുയ്യാപ്ല എന്നറിയപ്പെടുന്ന ഇരിങ്ങാലക്കുട മടത്തിക്കര ദേശം കുഴിക്കണ്ടത്തില്‍ ഷെരീഫിനെയാണ് ഇരിങ്ങാലക്കുട എസ്.എച്ച്.ഒ സുരേഷ് കുമാറും എസ്.ഐ സി.വി ബിബിനും സംഘവും അറസ്റ്റു ചെയ്തത്. ഇയാള്‍ക്കെതിരേ ഇരിങ്ങാലക്കുട, കാട്ടൂര്‍ തുടങ്ങി വിവിധ സ്റ്റേഷനുകളില്‍ പത്തോളം ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. കെ.എസ് പാര്‍ക്കിലെ തര്‍ക്കത്തിനു ശേഷം പ്രതിയും സംഘവും ചന്ദ്രനെയും സണ്ണിയെയും സിസി.ടിവി കാമറ ഇല്ലാത്ത ഭാഗത്തേക്കു തന്ത്രപൂര്‍വം എത്തിച്ചാണു കൃത്യം ചെയ്തിട്ടുള്ളത്. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ഫെയ്മസ് വര്‍ഗീസിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണു കേസന്വേഷിച്ചിരുന്നത്. പ്രതികള്‍ ഉപയോഗിച്ചിരുന്ന ലോറിയും തലക്കടിക്കാന്‍ ഉപയോഗിച്ച ജാക്കി ലിവറും പൊലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മറ്റു പ്രതികള്‍ക്കായി തിരച്ചില്‍ തുടരുന്നു.
ആന്റി ഗുണ്ടാ സ്ക്വാഡ് അംഗങ്ങള്‍ ആയ മുരുകേഷ് കടവത്ത്, എ.കെ മനോജ് , അനൂപ് ലാലന് എന്നിവരാണ് പ്രത്യേക പൊലിസ് സംഘത്തില്‍ ഉണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."