നായര്‍കുഴി ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി പ്രവൃത്തി ഉദ്ഘാടനം
കട്ടാങ്ങല്‍: ചാത്തമംഗലം പഞ്ചായത്തിലെ നായര്‍കുഴിയില്‍ ജലസേചന വകുപ്പ് നടപ്പാക്കുന്ന ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസ് നിര്‍വഹിച്ചു.
പ്രദേശത്തെ ഏകദേശം 177 ഹെക്ടര്‍ സ്ഥലം കൃഷിയോഗ്യമാക്കുന്നതിനും കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണുന്നതിനുമായാണ് ഇരുവഴിഞ്ഞിപ്പുഴയില്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി നടപ്പാക്കുന്നത്. പദ്ധതിവഴി ഇരുവഴിഞ്ഞിപ്പുഴയില്‍ നിന്നു വെള്ളം കനാല്‍വഴി കൃഷിയിടങ്ങളിലേക്ക് എത്തിക്കും. നബാര്‍ഡ് വിഹിതമായി ഒരുകോടി 52 ലക്ഷം രൂപയും പഞ്ചായത്തിന്റെ 40 ലക്ഷം രൂപയും ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
ചടങ്ങില്‍ പി.ടി.എ റഹീം എം.എല്‍.എ അധ്യക്ഷനായി. ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ബീന പഞ്ചായത്ത് വിഹിതം കൈമാറി. മുക്കം നഗരസഭാ ചെയര്മാന് വി. കുഞ്ഞന്‍ മാസ്റ്റര്‍, കോഴിക്കോട് മൈനര്‍ ഇറിഗേഷന്‍ സര്‍ക്കിള്‍ സൂപ്രണ്ടിങ് എന്‍ജിനീയര്‍ കെ.പി രവീന്ദ്രന്, ഡിവിഷന് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ ബാബു തോമസ്, ചാത്തമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എ രമേശന്, ജില്ലാ പഞ്ചായത്തംഗം പി.ടി ഷറഫുന്നീസ ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്തംഗം എ.കെ.ടി ചന്ദ്രന്, പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ ഷീജ വലിയതൊടികയില്‍, പഞ്ചായത്തംഗങ്ങളായ കെ.പി സുകുമാരന്‍, കമല എം.പി, സെക്രട്ടറി അഭിലാഷ്, കൃഷി ഓഫിസര്‍ പ്രിയാ മോഹന്‍, രാഷ്ട്രീയ പ്രതിനിധികള്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."