സിയസ്കൊ: കോര്പറേഷന് ദ്രുതഗതിയില്‍ നടപടിയെടുക്കില്ല
കോഴിക്കോട്: സിയസ്കൊ നഗരത്തിന് ഏറെ നല്ല കാര്യങ്ങള്‍ ചെയ്ത പ്രസ്ഥാനമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും എന്നാല്‍ നടപടിക്രമങ്ങളില്‍ മുന്‍കാലത്ത് വന്ന വീഴ്ചകളാണ് പ്രശ്നത്തിന്റെ കാരണമെന്നും മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്. സിയസ്കൊ സംരക്ഷണം ആവശ്യപ്പെട്ട് നഗരത്തിലെ പ്രമുഖരുടെ എഴുത്ത് ലഭിച്ചിട്ടുണ്ട്. ഇതു കോര്പറേഷന് പരിഗണിക്കും. ഇക്കാര്യത്തില്‍ കോര്‍പറേഷന്റെ ഭാഗത്തുനിന്ന് ദ്രുതഗതിയില്‍ നടപടികളെടുക്കില്ലെന്ന് അദ്ദേഹം വാര്‍ത്താസമ്മേനത്തില്‍ പറഞ്ഞു.
പുനഃപരിശോധനകള്‍ക്ക് മൂന്നു മാസമെങ്കിലും കാത്തിരിക്കണം. മുന്‍കാലത്ത് പലരും ഈ വിഷയം വേണ്ടത്ര ശ്രദ്ധിക്കാതെ പോയതിന്റെ പ്രശ്നമാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. കോര്പറേഷന് വാശിയില്ല. പ്രശ്നം പരിഹരിക്കാന്‍ ശ്രമങ്ങളുണ്ടാകുമെന്നും മേയര്‍ വ്യക്തമാക്കി. പ്രതിപക്ഷ കൗണ്‍സിലര്‍മാരും സിയസ്കൊയ്ക്കെതിരേയുള്ള നടപടികളില്‍ പങ്കെടുത്തിട്ടുണ്ട്. ഇക്കാര്യം കൗണ്‍സിലില്‍ അംഗീകരിച്ചതിനുശേഷം അവര്‍ ഇതിനെതിരേ പ്രതികരിക്കുന്നത് ഉചിതമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."