കക്കോവ് മഹല്ല് ജുമുഅത്ത് പള്ളി തുറന്നു
എടവണ്ണപ്പാറ: മൂന്നു വര്‍ഷമായി അടഞ്ഞു കിടക്കുന്ന കക്കോവ് മഹല്ല് മസ്ജിദുല്‍ ഹിദായ തുറന്നു.കേരള വഖഫ് ബോര്‍ഡിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ പത്തിന് നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ച സമസ്തയുടെ പാനലിന് വഖഫ് ബോര്‍ഡ് അംഗീകാരം നല്‍കിയതോടെയാണ് ഇന്നലെ സുബ്ഹി നിസ്‌കാരത്തോടെ പള്ളി തുറന്നത്. സമസ്തയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന പള്ളിയുടെയും വഖഫ് സ്വത്തുക്കളുടെയും മേല്‍ അധികാരം നേടുന്നതിനായി കാന്തപുരം വിഭാഗം നടത്തിയ അക്രമത്തെ തുടര്‍ന്ന് അടച്ചു പൂട്ടിയ പള്ളിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് നടത്തിയ ജനവിധിയില്‍ 371 വോട്ടുകള്‍ക്കാണ് സമസ്ത പാനല്‍ വിജയിച്ചിരുന്നത്.കെ.കെ.മൂസ മൗലവി,പി.വി ഇബ്‌റാഹീം മാസ്റ്റര്‍ ,കെ.വി അബ്ദുറഹിമാന്‍ മാസ്റ്റര്‍,ചെമ്മലില്‍ ബാപ്പു ഹാജി ,പുളിയറക്കല്‍ പി.പി അബ്ദുറഹിമാന്‍ ഹാജി,അസീസ് ബാഖവി,അബ്ദുള്ള ഹാജി മുരിങ്ങാട്ട്,എ.കെ മുഹമ്മദ് മാസ്റ്റര്‍,കാരേങ്ങല്‍ അബ്ദുറഹിമാന്‍ ഹാജി,കെ.കെ സൈതലവി മാസ്റ്റര്‍,വി.അഹമ്മദ് മാസ്റ്റര്‍,എം.മുഹമ്മദ്,ശുക്കൂര്‍ റഹ്മാനി,പി.സി ഗഫൂര്‍ ചക്കമ്പലം,മണ്ണാറക്കല്‍ സലീം എന്നിവരായിരുന്നു സമസ്ത പാനലില്‍ ഉണ്ടായിരുന്നവര്‍.2015 ല്‍ കാന്തപുരം വിഭാഗം ജുമുഅ ഖുതുബ നടത്താനായി മിമ്പറില്‍ കയറിയ ഖതീബിനെ തടയുകയും മിമ്പറില്‍ കയറി പ്രകോപനം സൃഷ്ടിക്കുകയും ചെയ്യുകയായിരുന്നു.ഇതോടെയായിരുനു പള്ളി അടച്ചു പൂട്ടിയിരുന്നത്.ഇതിനെതിരെ മഹല്ല് കമ്മറ്റി വഖഫ് ബോര്‍ഡിലും.വഖഫ് ട്രൈബ്യൂണല്‍ കോടതിയിലും ,ഹൈക്കോടതിയില്‍ അടക്കം കേസ് ഫയല്‍ ചെയ്യുകയും എല്ലാ കോടതികളും സമസ്തക്ക് അനുകൂലമായി വിധിപറയുകയും ചെയ്തിരുന്നു.വഖഫ് ബോര്‍ഡില്‍ നല്‍കിയ പരാതിയിലാണ് ഹിദായത്തുല്‍ മുസ്‌ലിമീന്‍ സംഘത്തിന്റെ ഭരണഘടന അനുസരിച്ച് ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ കഴിഞ്ഞ ആഗസ്റ്റ് മാസം ഉത്തരവ് ഇറക്കിയത്.അതിനെ തുടര്‍ന്നാണ് കഴിഞ്ഞ മാസം പത്തിന് തെരഞ്ഞെടുപ്പ് നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."