''ഒരു മണ്ടന്‍ കോടതിക്കും എന്നെ ഒന്നും ചെയ്യാനാകില്ല, ഞാന്‍ പരമശിവനാണ്, എന്നെ വിശ്വസിച്ച് ഇവിടെയെത്തിയ നിങ്ങള്‍ക്കാര്‍ക്കും മരണമുണ്ടാകില്ല''; ബലാത്സംഗ കേസില്‍ ആരോപണ വിധേയാനായ നിത്യാനന്ദയുടെ സന്ദേശം വീണ്ടും ലൈവില്‍!
ന്യൂഡല്‍ഹി: ബലാത്സംഗ കേസില്‍ ഒളിവില്‍ പോയി പുതിയ രാജ്യവും ഭരണകൂടവുമെല്ലാം സ്ഥാപിച്ചെന്ന് കരുതപ്പെടുന്ന നിത്യാനന്ദ വീണ്ടും ലൈവ് സന്ദേശവുമായി സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. കഴിഞ്ഞ നവംബര്‍ 22ന് ഇയാള്‍ രാജ്യം വിട്ടതായി കരുതുന്നുവെന്ന് ഗുജറാത്ത് പൊലിസ് പറഞ്ഞതിന് പിന്നാലെയാണ് ഇയാളുടെ പുതിയ വീഡിയോ സന്ദേശമിറങ്ങിയത്.
ഈ ലോകം മുഴുവന്‍ എനിക്കെതിരാണെന്നും എന്റെ അടുത്തേക്ക് വരരുതെന്നാണ് ഈ ലോകം നിങ്ങളോട് പറഞ്ഞിരിക്കുന്നതെന്നുമാണ് വീഡിയോ സന്ദേശത്തിന്റെ ആരംഭത്തിലുള്ളത്. തന്റെ അനുയായികളോട് സംസാരിക്കുന്ന തരത്തിലാണ് ദൃശ്യം ചിത്രീകരിച്ചിരിക്കുന്നത്. രാജ്യത്തെ മണ്ടന്‍ കോടതികള്‍ക്കൊന്നും തന്നെ തൊടാന്‍ പോലും കഴിയില്ലെന്നും താന്‍ മരണത്തെ അധിജീവിച്ചവനാണെന്നും പരമശിവനാണെന്നും എന്നെ വിശ്വസിച്ച നിങ്ങള്‍ക്കും മരണമുണ്ടാകില്ലെന്നും വീഡിയോയില്‍ പറയുന്നുണ്ട്.
https://twitter.com/i/status/1197818470349463552
ഇന്ത്യയില്‍ നിന്നാണോ അതല്ല, രാജ്യത്തിന് പുറത്തുനിന്നാണോ ദൃശ്യം ചിത്രീകരിച്ചതെന്ന് വ്യക്തമല്ല. സ്ഥിരം ധരിക്കാറുള്ള വേഷവിധാനങ്ങള്‍ തന്നെയാണ് ഈ വീഡിയോയിലുമുള്ളത്. അതേസമയം താന്‍ കൈലാസം എന്ന പേരില്‍ പുതിയ രാജ്യം നിര്‍മിച്ചതായി പ്രഖ്യാപിച്ച നിത്യാനന്ദയുടെ പാസ്പോര്‍ട്ട് കേന്ദ്രം റദ്ദാക്കിയിരുന്നു.
ഒരു വെബ്സൈറ്റ് നിര്‍മിക്കുകയെന്നാല്‍ ഒരു രാജ്യം നിര്‍മിക്കുകയല്ല എന്ന് ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ നേരത്തേ സൂചിപ്പിക്കുകയും ചെയ്തിരുന്നു. അയാള്‍ ഇപ്പോള്‍ എവിടെയാണ് ഉള്ളതെന്നറിയുക പ്രയാസമാണെന്നും വിദേശ രാജ്യങ്ങളോട് എന്തെങ്കിലും വിവരം ലഭിച്ചാല്‍ അറിയിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."