ഗവേഷണ ഫലങ്ങള്‍ ജനങ്ങള്‍ക്ക് പ്രയോജനപ്പെടണം: മാത്യു ടി. തോമസ്
കോഴിക്കോട്: ഗവേഷണ ഫലങ്ങള്‍ ആത്യന്തികമായി ജനങ്ങള്‍ക്ക് പ്രയോജനപ്പെടുമ്പോഴേ അര്‍ഥമുണ്ടാകൂവെന്ന് ജലവിഭവ മന്ത്രി മാത്യു ടി. തോമസ്. കുന്ദമംഗലത്തെ ജലവിഭവ വികസന വിനിയോഗ കേന്ദ്രം (സി.ഡബ്ല്യു.ആര്‍.ഡി.എം) സന്ദര്‍ശനവേളയിലെ ശാസ്ത്രജ്ഞരുമായുള്ള കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈയൊരു ഗവേഷണ സ്ഥാപനത്തിലൂടെ ലഭിക്കുന്ന അറിവ് സാമൂഹികാവശ്യങ്ങള്‍ക്ക് എങ്ങിനെ പ്രയോജനപ്പെടുത്താന്‍ കഴിയുമെന്ന അന്വേഷണമാണ് നടത്തേണ്ടത്. ഗവേഷണ ഫലങ്ങള്‍ സ്ഥാപനത്തില്‍ മാത്രം ഒതുങ്ങിയാല്‍ പോര. ഈ വര്‍ഷത്തെ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം കുറവാണ്. ഇനി കിട്ടിയേക്കാവുന്ന വടക്കു കിഴക്കന്‍ കാലവര്‍ഷവും കുറവായിരിക്കുമെന്നും 2018-ല്‍ അതിരൂക്ഷമായ വരള്‍ച്ചയെ അഭിമുഖീകരിക്കേണ്ടി വരുമെന്നുമുള്ള സി.ഡബ്ല്യു.ആര്‍.ഡി.എം എക്‌സിക്യുട്ടീവ് ഡയറക്ടറുടെ പ്രസ്താവനയാണ് തന്നെ പെട്ടെന്ന് ഈ സന്ദര്‍ശനത്തിന് പ്രേരിപ്പിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.
വരള്‍ച്ചയെ നേരിടുന്നതിനുള്ള മാര്‍ഗങ്ങള്‍ സംബന്ധിച്ച് മന്ത്രിയും ജലവിഭവ വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാളും ശാസ്ത്രജ്ഞരുമായി ചര്‍ച്ച നടത്തി. സി.ഡബ്ല്യു.ആര്‍.ഡി.എമ്മിലെ വാട്ടര്‍ ക്വാളിറ്റി ലാബ്, ഇന്‍സ്ട്രുമെന്റേഷന്‍ ലാബ്, ഐസോടോപ്പ് ഹൈഡ്രോളജി ഡിവിഷന്‍, വാട്ടര്‍ ഹെറിറ്റേജ് മ്യൂസിയം എന്നിവ മന്ത്രി സന്ദര്‍ശിച്ചു. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ഇ.ജെ ജോസഫ്, രജിസ്ട്രാര്‍ ഡോ. പി.എസ് ഹരികുമാര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."