രേഖകളില്ലാതെ നിരത്തിലിറക്കിയ ബൈക്ക് മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി
പൊന്നാനി: യാതൊരു രേഖകളുമില്ലാതെ നിരത്തിലിറങ്ങിയ മോട്ടോര്‍ ബൈക്ക് മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി. കറുകത്തിരുത്തിയില്‍ വാഹന പരിശോധന നടത്തിയിരുന്ന പൊന്നാനി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ഫെനില്‍ ജയിംസ് തോമസ്, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.സി മധു എന്നിവര്‍ അടങ്ങിയ ടീമാണ് ബൈക്ക് കസ്റ്റഡിയില്‍ എടുത്തത്.നമ്പര്‍ പ്ലേറ്റ് ഇല്ലാതെ വാഹനം തിരിച്ചറിയാനാവാത്ത വിധം ഉപയോഗിച്ചു വന്ന മോട്ടോര്‍ സൈക്കിളാണ് പരിശോധന സംഘം കസ്റ്റഡിയിലെടുത്ത് പോലീസ് സ്റ്റേഷനില്‍ എത്തിച്ചത്. തുടര്‍ന്ന് വാഹനത്തിന്റെ രേഖകള്‍ പരിശോധിച്ചപ്പോള്‍ കെ.എല്‍ 46 കെ. 8564, യമഹ ആര് 15 വാഹനമാണെന്നു കണ്ടെത്തി.വാഹനത്തിന്റെ യഥാര്‍ഥ ഉടമസ്ഥന് രജിസ്ട്രേഷന് കാന്‍സല്‍ ചെയ്യാതിരിക്കാനായി കാരണം ബോധിപ്പിക്കാന്‍ നോട്ടീസ് അയച്ചിട്ടുണ്ടെന്നുംവരും ജോയിന്റ് ആര്.ടി.ഒ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."