HOME
DETAILS

ഇന്ത്യ എന്ന ലിഞ്ചിങ് രാഷ്ട്രം

  
backup
December 07 2019 | 00:12 AM

todays-article-baburaj-07-12-2019

 

സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യ കുപ്രസിദ്ധി നേടിയിട്ടുള്ളത് നിരന്തരം ആവര്‍ത്തിക്കുന്ന ദലിത് മുസ്‌ലിം കൂട്ടക്കൊലകളുടെയും സ്ത്രീ പീഡനങ്ങളുടെയും പേരിലാണ്. തമിഴ്‌നാട്ടിലെ കീഴില്‍വെണ്മണി, ബിഹാറിലെ ബെല്‍ച്ചി എന്നിവിടങ്ങളില്‍ നടന്ന ദലിത് കൂട്ടക്കൊലകള്‍ ദേശീയമായും അന്തര്‍ദേശീയമായും വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായവയാണ്. ഇത്തരം കൂട്ടക്കൊലകള്‍ക്കും പീഡനങ്ങള്‍ക്കുമൊപ്പം ദലിതരുടെ വീടുകള്‍ക്ക് തീകൊളുത്തിയും അവരുടെ നാമമാത്രമായ കിടപ്പാടങ്ങള്‍ തട്ടിയെടുത്തും അവരെ ഗ്രാമത്തില്‍നിന്ന് പുറന്തള്ളുന്നതും പതിവാണ്. ജാതിവ്യവസ്ഥയുടെ സാമൂഹികമായ പുറന്തള്ളല്‍, ബലം പ്രയോഗിച്ചുള്ള മര്‍ദനമുറയായി മാറുന്നു എന്നതാണ് ഇതിനര്‍ഥം.
ദിനംപ്രതി നൂറുകണക്കിനു ദലിത് ആദിവാസി പെണ്‍കുട്ടികളാണ് ബലാല്‍സംഗത്തിനും ക്രൂരമായ ശാരീരിക, മാനസിക പീഡനങ്ങള്‍ക്കും വിധേയരാവുന്നത്. കീഴാളരായ കുട്ടികള്‍ നിര്‍ബന്ധിതമായ അടിമപ്പണിക്കും ലൈംഗിക ചൂഷണങ്ങള്‍ക്കും ഇരകളാവുന്നു. തുടര്‍ന്നുകൊണ്ടിരിക്കുന്ന ദലിത് അക്രമങ്ങള്‍ക്കെതിരേ നടന്ന നിരവധി പ്രക്ഷോഭങ്ങളുടെ ഫലമായി 'പട്ടികജാതി -വര്‍ഗ അതിക്രമം തടയല്‍' നിയമം പോലുള്ളവ പാര്‍ലമെന്റ് പാസാക്കുകയുണ്ടായി. എങ്കിലും പ്രതികളായവര്‍ മിക്കവരും ഭരണവര്‍ഗ സ്വാധീനവും കോടതി പൊലിസ് നടപടികളിലെ പഴുതുകള്‍ ഉപയോഗിച്ചും ശിക്ഷിക്കപ്പെടാതെ പോവുന്നു.
ഇന്ത്യയിലെ മാവോ വേട്ടയുടെ പേരില്‍ നടക്കുന്ന ഭരണകൂട അതിക്രമങ്ങളില്‍ ഏറ്റവും കൂടുതല്‍ ഇരയാവുന്നത് ആദിവാസികളും കീഴാളരായ ഗ്രാമീണരുമാണ്. മേല്‍പറഞ്ഞ വിധത്തിലുള്ള ദലിത് മര്‍ദനങ്ങള്‍ ജാതി വ്യവസ്ഥയുടെ പ്രതിഫലനമാണെങ്കില്‍, ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേകിച്ചും മുസ്‌ലിംകള്‍ക്കെതിരേ നടക്കുന്ന കൂട്ടക്കൊലകളും മതപരമായ വിവേചനങ്ങളും ഇവിടുത്തെ സവര്‍ണ മേധാവിത്വം പുലര്‍ത്തുന്ന വംശീയ വിദ്വേഷത്തിന്റെയും ഇസ്‌ലാമോഫോബിയയുടെയും ഭാഗമായിട്ടാണ് കാണേണ്ടത്.
സ്വാതന്ത്ര്യത്തിന് ശേഷം മുസ്‌ലിം സമുദായത്തിന് നേരെ മൂവായിരത്തി അഞ്ഞൂറോളം വര്‍ഗീയ ഉന്മൂലന കലാപങ്ങളാണ് നടന്നിട്ടുള്ളത്. അസമിലെ നെല്ലി, ഗുജറാത്ത്, മുംബൈ എന്നിവിടങ്ങളില്‍ നടന്ന വംശീയ കൂട്ടക്കൊലകളില്‍ ആയിരക്കണക്കിന് പേരാണ് മരിച്ചത്. അടിയന്തരാവസ്ഥയില്‍ ഡല്‍ഹിയിലെ തുര്‍ക്കുമാന്‍ ഗേറ്റില്‍ ഒട്ടേറെ മുസ്‌ലിംകളെ ബലം പ്രയോഗിച്ച് വന്ധീകരിച്ചു. ഇങ്ങനയുള്ള ഉന്മൂലനങ്ങള്‍ക്കൊപ്പം മുസ്‌ലിംകളുടെ വീടുകളും വ്യാപാര സ്ഥാപനങ്ങളും കൊള്ളയടിക്കുക, തീയിട്ട് നശിപ്പിക്കുക മുതലായവയിലൂടെ അവരെ ദേശത്തില്‍നിന്ന് അന്യരാക്കുകയോ അഭയാര്‍ഥികളാക്കുകയോ ആണ് ഉദ്ദേശിക്കുന്നത്. പല ഉത്തരേന്ത്യന്‍ നഗരങ്ങളിലും മുസ്‌ലിം പേരുള്ളവര്‍ക്ക് ഹോട്ടല്‍ മുറികളോ വാടകയ്ക്ക് വീടോ ലഭിക്കാന്‍ പ്രയാസമാണ്. തീവ്രവാദത്തെയും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളെയും തടയുക എന്ന പേരില്‍ ഉണ്ടാക്കിയ ടാഡ, പോട്ട, യു.എ.പി.എ പോലുള്ള ഭീകര നിയമങ്ങളുടെ മറവില്‍ നിരപരാധികളായ നൂറ് കണക്കിന് മുസ്‌ലിം ചെറുപ്പക്കാരാണ് തടവറകളില്‍ അടക്കപ്പെട്ടത്. അബ്ദുല്‍ നാസര്‍ മഅ്ദനി ഇതിന്റെ വലിയ പ്രതീകമാണ്.
ഇന്ത്യയിലെ മുസ്‌ലിം മതവിഭാഗങ്ങള്‍ക്കെതിരേ നടക്കുന്ന മത വിവേചനങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും ഒപ്പം ചേര്‍ന്ന് വായിക്കേണ്ടതാണ് പാര്‍ലമെന്റിലും നിയമസഭകളിലും അവരുടെ പ്രാതിനിധ്യം ഗണ്യമായി കുറയുന്നു എന്നത്. ഗുജറാത്ത്, യു.പി, മധ്യപ്രദേശ്, ബിഹാര്‍ പോലുള്ള വലിയ സംസ്ഥാനങ്ങളില്‍ മുഖ്യധാരാ പ്രാദേശിക കക്ഷികള്‍ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ പോലും ഈ ജനതയില്‍ നിന്നുള്ള സ്ഥാനാര്‍ഥികളെ ഒഴിവാക്കി ഹിന്ദുക്കളെ മാത്രമാണ് വിജയിപ്പിക്കുന്നത്. ഇപ്രകാരമുള്ള പുറംതള്ളലിന്റെയും അപരവല്‍ക്കരണത്തിന്റെയും ഫലമായി മുസ്‌ലിംകളുടെ സാമൂഹിക നില ദലിതരിലും താഴെയായി മാറിയെന്നു പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. ചുരുക്കിപ്പറഞ്ഞാല്‍ നിശബ്ദമായ രണ്ടാം രാഷ്ട്രീയ വിഭജനമാണ് ഇന്ത്യയിലെ നവ വംശീയ വാദികള്‍ തങ്ങളുടെ അധികാര വാഴ്ചയോടെ നടപ്പിലാക്കുന്നത്.
പരമ്പരാഗതമായി നിലവിലുള്ള ദലിത്മുസ്‌ലിം അതിക്രമങ്ങളില്‍ നിന്ന് വേറിട്ട ഒരു വാക്കാണ് ഇപ്പോള്‍ കൂടുതലായി പ്രയോഗിക്കപ്പെടുന്ന 'ലിഞ്ചിങ്' എന്നത്. അടിമത്വ നിരോധനത്തിനു ശേഷം അമേരിക്കയിലെ തെക്കന്‍ പ്രവിശ്യകളില്‍ നടന്ന ദേശീയ പുനര്‍നിര്‍മാണ ഘട്ടത്തിലാണ് ലിഞ്ചിങ് എന്ന പേരിലുള്ള എക്‌സ്ട്രാ ജുഡിഷ്യല്‍ കൊലകള്‍ വ്യാപകമായത്. കറുത്തവരും മറ്റിതര അരികുവല്‍ക്കരിക്കപ്പെട്ട ജനങ്ങളും തങ്ങള്‍ പരമ്പരാഗതമായി കൈയാളിയിരുന്ന സ്വത്ത്, അധികാരം, പദവികള്‍ എന്നിവയിലേക്ക് കടന്നു വരുമോ എന്ന വെളുത്തവരുടെ ഭീതിയില്‍ നിന്നുമാണ് ലിഞ്ചിങ് കൊലപാതകങ്ങള്‍ ആരംഭിച്ചത്. തുടക്കത്തില്‍ ആള്‍ക്കൂട്ടം നടത്തുന്ന കൊലകള്‍ എന്ന പേരിലാണ് അത് അറിയപ്പെട്ടതെങ്കിലും ലിഞ്ചങ്ങിന് പിന്നില്‍ വെളുത്ത വംശീയവാദികളുടെയും കെ.കെ.കെ പോലുള്ള ഭീകര സംഘടനകളുടെയും ആസൂത്രിതമായ നീക്കമുണ്ടായിരുന്നു എന്ന് വ്യക്തമാണ്. ഇത്തരം കൊലകളുടെ ഫോട്ടോ എടുത്തു വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഇതിലൂടെ കറുത്തവര്‍ക്കെതിരേ വംശീയമായി ഏകീകരിക്കുന്ന മനോഭാവം വെള്ളക്കാരില്‍ വളര്‍ത്തുക എന്നതാണ് ഉദ്ദേശിക്കപ്പെട്ടത്.
ഇന്ത്യയില്‍ 'ലിഞ്ചിങ്' എന്ന വാക്ക് ആദ്യമായി ഉപയോഗിക്കപ്പെടുന്നത് 2006ല്‍ മഹാരാഷ്ട്രയിലെ ഖൈരലന്‍ജി എന്ന ഗ്രാമത്തിലെ സുരേഖ ബോധ്മാംഗേ എന്ന ദലിത് വീട്ടമ്മയെയും രണ്ട് പെണ്‍കുട്ടികളെയും ഒരാണ്‍കുട്ടിയെയും സ്ത്രീകള്‍ അടക്കമുള്ള ഏഴോളം വരുന്ന ഒരാള്‍ക്കൂട്ടം മര്‍ദിച്ചും ബലാല്‍സംഗം ചെയ്തും പരസ്യമായി കൊലപ്പെടുത്തിയ സംഭവത്തോടെയാണ്. തുടക്കത്തില്‍, രോഷാകുലരായ ഒരാള്‍ക്കൂട്ടം ഏതോ കുറ്റവാളികളുടെ മേല്‍ നടത്തിയ അക്രമമായിട്ടാണ് മാധ്യമങ്ങള്‍ ഇത് റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് നടന്ന ദലിത് പ്രക്ഷോഭങ്ങളുടെ ഫലമായി അതൊരു ജാതി കൊലപാതകമാണെന്നും അതിന്റെ പിന്നില്‍ രാഷ്ട്രീയമായി ശക്തമായ കുര്‍മി സമുദായമാണെന്നും വെളിപ്പെട്ടു. വിദ്യാഭ്യാസത്തിലും സമ്പന്നതയിലും മറ്റുള്ള ദലിതരില്‍ നിന്ന് അല്‍പം വികസിച്ച സുരേഖ ബോധ്മാംഗേയുടെ കുടുംബത്തോടുള്ള വംശീയ വെറുപ്പാണ് കൊലപാതകത്തിന് കാരണമെന്നും തെളിഞ്ഞു.
ഈ സംഭവത്തിന് ശേഷം ഇന്ത്യയില്‍ നടക്കുന്ന നിരവധി ലിഞ്ചിങ്ങുകളെ പറ്റി വാര്‍ത്തകള്‍ വരാന്‍ തുടങ്ങി. മോദിഭരണം അധികാരത്തിലേറിയതോട് കൂടി, ബീഫിന്റെ പേരിലോ ചെറിയകുറ്റങ്ങള്‍ ആരോപിച്ചോ ദലിതരെയും മുസ്‌ലിംകളെയും കൊല്ലുന്നതും, കീഴ്ത്തട്ടിലുള്ള സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നതുമായ നിരവധി സംഭവങ്ങളുണ്ടായി. ഇതിനൊപ്പം പശുവിനെ ആദരിച്ചില്ലെന്നും ജയ്ശ്രീറാം വിളിച്ചില്ലെന്നും വന്ദേമാതരം പാടിയില്ലെന്നും ആരോപിച്ചുകൊണ്ടുള്ള കൊലപാതകങ്ങളും മര്‍ദനങ്ങളും വ്യാപകമായി. തുടക്കത്തില്‍ ആള്‍ക്കൂട്ട കൊലകള്‍ എന്നാണ് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചതെങ്കിലും ഇത്തരം അതിക്രമങ്ങള്‍ നടത്തുന്നത് 'ഗോരക്ഷകര്‍' പോലുള്ള ഹിന്ദു സംഘടനകളും വംശീയവാദികളുമാണെന്ന് പില്‍ക്കാലത്ത് വ്യക്തമായി. ഇത്തരം കൊലപാതകങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന ഹിന്ദുത്വ ഭീകരരെ ശിക്ഷിക്കുന്നതിന് പകരം അവര്‍ക്ക് വീരപരിവേഷം കൊടുക്കുകയും പലരെയും ബി.ജെ.പിയുടെ നേതൃസ്ഥാനത്തേക്ക് അവരോധിക്കുകയും ചെയ്യുന്നു എന്നതാണ് മറുവശം.
അമേരിക്കയില്‍ കറുത്തവര്‍ക്ക് എതിരേ ലിഞ്ചിങ് നടത്തുന്നതിന് മുഖ്യമായും ഉന്നയിച്ച ആരോപണം സ്വതന്ത്രരായ അടിമകള്‍ വെളുത്ത വംശക്കാരായ സ്ത്രീകളെ ലൈംഗികമായി ആകര്‍ഷിക്കുന്നു എന്നതായിരുന്നു. അതായത് വെളുത്ത സ്ത്രീയുടെ 'വിശുദ്ധി' കളങ്കപ്പെടുമെന്ന ആണ്‍ വംശീയ ഭയപ്പാടാണ് കാരണമായത്.
ഇന്ത്യയിലെ ഹൈന്ദവ പൊതുബോധം ഏറ്റവും കൂടുതല്‍ വിശുദ്ധീകരിച്ചിട്ടുള്ളത് മൂന്ന് ചിഹ്നങ്ങളെയാണ്. പശു, ശ്രീരാമന്‍, വന്ദേമാതരം എന്നിവയാണിവ. ഇതില്‍ പശുവും ശ്രീരാമനും ഗാന്ധിജി അടക്കമുള്ള ദേശീയ നേതാക്കന്മാര്‍ മറ്റൊരു വിധത്തില്‍ പ്രമാണീകരിച്ചിട്ടുള്ള പ്രതീകങ്ങളാണ്. ഇവയെ ഏറ്റെടുത്തതിനൊപ്പം തങ്ങളുടെ ആക്രമണ ദേശീയതക്ക് വന്ദേമാതരവും നവ ഹൈന്ദവവാദികള്‍ പ്രചാരണായുധമാക്കി മാറ്റി. ഈ മൂന്ന് വിശുദ്ധ ചിഹ്നങ്ങളെയും ഉപയോഗിച്ച് അതിനെ ആരാധിക്കാത്ത ജനങ്ങളെ അപരരാക്കി മാറ്റിയാണ് അവര്‍ ഹിംസകള്‍ നടപ്പിലാക്കുന്നത്. കൂടാതെ തങ്ങളുടെ ആക്രമണ ഹിന്ദുത്വത്തെ എതിര്‍ക്കുന്ന ഗൗരിലങ്കേഷിനെ പോലുള്ളവരെ രഹസ്യമായി ലിഞ്ചിങ്ങിന് വിധേയമാക്കുകയും ചെയ്യുന്നു.
ഇതിനൊപ്പം ശ്രദ്ധിക്കേണ്ട കാര്യമാണ് നിരവധി ഹിന്ദുത്വ വാദികള്‍ സ്ത്രീകളെ ബലാല്‍സംഗം ചെയ്യുന്നതിലെ കുറ്റം ഇരകളുടേതാണെന്ന് പറഞ്ഞു പ്രസ്താവനകള്‍ ഇറക്കുന്നതും. കേരളത്തിലെ ഹിന്ദുത്വവാദിയായ ഒരു റിട്ട. പൊലിസ് ഓഫിസര്‍ ജെ.എന്‍.യുവിലെ വിദ്യാര്‍ഥിനികളെ ലൈംഗികമായി അധിക്ഷേപിക്കുകയും ക്രിമിനല്‍ കുറ്റം ചെയ്യുന്ന പ്രതികളിലെ മുസ്‌ലിം പേരുകാരെ ചൂണ്ടിക്കാട്ടി കൊണ്ട് വിദ്വേഷ പ്രചാരണം നടത്തുന്നതും ലിഞ്ചിങ്ങിന് വേണ്ടിയുള്ള ആഹ്വാനമായിട്ടാണ് കാണേണ്ടത്. ഹിന്ദുത്വ ഭരണകൂടത്തിന്റെ സമ്മതവും സുരക്ഷിതത്വവും ഉണ്ടെന്ന ഉറപ്പിലാണ് ഇന്ത്യയില്‍ ലിഞ്ചിങ് വ്യാപകമായിരിക്കുന്നത്. ഇതാവട്ടെ വരും കാലങ്ങളില്‍ അപരര്‍ക്ക് മേല്‍ നടക്കാനിടയുള്ള വലിയ ഹിംസകളുടെ സൂചനയുമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തോട്ടില്‍ അലക്കുന്നതിനിടെ മലവെള്ളപ്പാച്ചില്‍; കോഴിക്കോട് യുവതി മരിച്ചു

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹരജിയില്‍ വിധി 29ലേക്ക് മാറ്റി

Kerala
  •  2 months ago
No Image

ബി.ജെ.പി വനിതാ നേതാവ് മയക്കു മരുന്ന് വില്‍പനക്കിടെ പിടിയില്‍ 

National
  •  2 months ago
No Image

മഴ: സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Weather
  •  2 months ago
No Image

'എ.ഡി.എമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്തത് കലക്ടര്‍ ക്ഷണിച്ചിട്ട്, പ്രസംഗം അഴിമതിക്കെതിരെ' വാദം കോടതിയിലും ആവര്‍ത്തിച്ച് പി.പി ദിവ്യ

Kerala
  •  2 months ago
No Image

യു.പി ഉപതെരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ സഖ്യം സൈക്കിള്‍ ചിഹ്നത്തില്‍ മത്സരിക്കും- അഖിലേഷ് യാദവ് 

National
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സി.ബി.ഐ അന്വേഷണം വേണം; സുപ്രിം കോടതിയില്‍ ഹരജി 

Kerala
  •  2 months ago
No Image

സഊദിയിൽ ഇനി C ടൈപ്പ് ചാർജറുകൾ മാത്രം, ആദ്യഘട്ടം ജനുവരിയിൽ

Saudi-arabia
  •  2 months ago
No Image

'അവരുടെ തൊണ്ടയിലെ മുള്ളായി മാറുക, പിന്‍വാങ്ങാന്‍ കൂട്ടാക്കാത്ത പ്രളയമാവുക'  യഹ്‌യ സിന്‍വാറിന്റെ വസിയ്യത്ത്

International
  •  2 months ago
No Image

റെക്കോര്‍ഡിലെത്തി വീണ് സ്വര്‍ണം; പവന് 440 രൂപ കുറഞ്ഞു 

Economy
  •  2 months ago