HOME
DETAILS

എന്തിനായിരുന്നു മുഖ്യമന്ത്രീ ആ ആക്രോശം

  
backup
August 02 2017 | 00:08 AM

%e0%b4%8e%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%be%e0%b4%af%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81-%e0%b4%ae%e0%b5%81%e0%b4%96%e0%b5%8d%e0%b4%af%e0%b4%ae%e0%b4%a8

കേരളീയ മനഃസാക്ഷിയെ നൊമ്പരം കൊള്ളിച്ചതായിരുന്നു തലസ്ഥാന നഗരിയില്‍ സി.പി.എമ്മും ബി.ജെ.പിയും വെള്ളിയാഴ്ചയും ശനിയാഴ്ചയും നടത്തിയ ആക്രമണങ്ങള്‍. കണ്ണൂരിലേതുപോലുള്ള രാഷ്ട്രീയ കൊലപാതകങ്ങള്‍ തലസ്ഥാന നഗരിയിലേക്കും പറിച്ചു നടുകയാണോ എന്ന് തിരുവനന്തപുരത്തുകാര്‍ക്കൊപ്പം മുഴുവന്‍ കേരളീയരും ഭയപ്പെട്ടു. ആക്രമണങ്ങള്‍ അമര്‍ച്ച ചെയ്യാനും സമാധാനം പുനഃ സ്ഥാപിക്കാനുമായി മുഖ്യമന്ത്രി വിളിച്ച യോഗം ആശാവഹമായിരുന്നു. ഈ ഒരു ശുഭമുഹൂര്‍ത്തം പകര്‍ത്താനായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ ചര്‍ച്ചാഹാളില്‍ എത്തിയത്.
സമാധാനചര്‍ച്ചയുടെ മുന്നോടിയായി ഇരു വിഭാഗങ്ങളും നടത്തുന്ന സൗഹാര്‍ദപരമായ കൂടിച്ചേരലിനെ മാധ്യമങ്ങള്‍ പകര്‍ത്താറുണ്ട്. ഇത്തരം ദൃശ്യങ്ങള്‍ അടുത്ത ദിവസത്തെ മാധ്യമങ്ങളില്‍ വരുമ്പോള്‍ സംഘര്‍ഷമുറ്റിനില്‍ക്കുന്ന അന്തരീക്ഷത്തിന്ന് അത് അയവുവരുത്തുമെന്നത് യാഥാര്‍ഥ്യമാണ്. ദൃശ്യം പകര്‍ത്തിക്കഴിഞ്ഞാല്‍ മാധ്യമപ്രവര്‍ത്തകര്‍ ആരും പറയാതെ തന്നെ പുറത്തുപോകാറാണ് പതിവ്.
അടച്ചിട്ട മുറിക്കുള്ളില്‍ രണ്ടു രാഷ്ട്രീയപ്പാര്‍ട്ടികള്‍ നടത്തുന്ന സമാധാന ചര്‍ച്ചകളില്‍ ഭാഗഭാക്ക് ആകേണ്ടവരലല്ലോ മാധ്യമപ്രവര്‍ത്തകര്‍. ചര്‍ച്ച കഴിഞ്ഞ് ഇരു വിഭാഗം നേതാക്കളും മാധ്യമങ്ങളെ അഭിമുഖീകരിച്ച് ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വിവരിക്കുക പതിവാണ്. മസ്‌ക്കറ്റ് ഹോട്ടലിലും അതായിരുന്നു സംഭവിക്കേണ്ടിയിരുന്നത്. എന്നാല്‍, പതിവിന് വിപരീതമായി സമ്മേളന ഹാളില്‍ മാധ്യമ പ്രവര്‍ത്തകരെ കണ്ടമാത്രയില്‍ മുഖ്യമന്ത്രി പിണറായി വിജയന് കലി കയറുകയായിരുന്നു.
ദൃശ്യം പകര്‍ത്തി തിരികെ പോകാന്‍ കാത്തു നില്‍ക്കുകയായിരുന്ന മാധ്യമപ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ കടക്ക് പുറത്ത് എന്ന പ്രകോപനം അക്ഷരാര്‍ഥത്തില്‍ തന്നെ ഞെട്ടിച്ചു. പ്രവേശനമില്ലാത്ത സ്ഥലത്തേക്ക് അതിക്രമിച്ചു കയറുന്നവരോട് പറയുന്ന കര്‍ക്കശവാക്കുകളാണത്. മാധ്യമ പ്രവര്‍ത്തകര്‍ അതിക്രമിച്ചു കയറിയതല്ല.കര്‍ത്തവ്യ നിര്‍വഹണത്തിന്റെ ഭാഗമായി എത്തിയതായിരുന്നു അവര്‍. ഇനി അഥവാ അത്തരം ദൃശ്യങ്ങള്‍ വേണ്ട എന്നായിരുന്നു തീരുമാനമെങ്കില്‍ മാധ്യമ പ്രവര്‍ത്തകരെ അത് മുന്‍കൂട്ടി അറിയിക്കാമായിരുന്നു.
മാധ്യമ പ്രവര്‍ത്തകരുടെ തൊഴില്‍ പരമായ സുരക്ഷിതത്വത്തെ കുറിച്ചും സ്വാതന്ത്രമായ പത്ര പ്രവര്‍ത്തനത്തെക്കുറിച്ചും പലതവണ വാചാലനായിട്ടുണ്ട് നിയമസഭക്കകത്തും പുറത്തും. ചില നേരങ്ങളില്‍ അദ്ദേഹത്തില്‍നിന്നു വരുന്ന പരുഷമായ വാക്കുകളും ശരീര ഭാഷയും മാധ്യമങ്ങള്‍ക്കു നേരെയും പ്രയോഗിക്കാറുണ്ട്. എന്നാല്‍, അതത്ര കാര്യമാക്കാറില്ല മാധ്യമങ്ങള്‍. സംസ്ഥാന സെക്രട്ടറിയില്‍ നിന്നു മുഖ്യമന്ത്രിയിലേക്കുള്ള ദൂരം അദ്ദേഹം ഇപ്പോഴും താണ്ടിയിട്ടില്ല എന്നുവേണം കരുതാന്‍. ഇരിക്കുന്ന കസേരയുടെ മഹത്വം അദ്ദേഹം ഓര്‍ക്കണമായിരുന്നു.
ഒരു ഭരണാധികാരിയുടെ പ്രതിഛായ തകര്‍ക്കുന്നതായിരുന്നു മസ്‌ക്കറ്റ് ഹോട്ടലിലെ മുഖ്യമന്ത്രിയുടെ പ്രകടനം. സമ്മര്‍ദങ്ങളുടെ തിരതള്ളലില്‍ അദ്ദേഹം നില മറക്കരുതായിരുന്നു. തലസ്ഥാന നഗരിയെ വിറകൊള്ളിച്ച ആക്രമണവും അതോടനുബന്ധിച്ച് രാജേഷ് എന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകവും നടന്നപ്പോള്‍ ഗവര്‍ണര്‍ പി.സദാശിവം മുഖ്യമന്ത്രിയെ രാജ്ഭവനിലേക്ക് വിളിപ്പിക്കുകയായിരുന്നു.
തുടര്‍ന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയെയും വിളിപ്പിച്ചു. രണ്ടുപേരും ഗവര്‍ണറെ ചെന്ന് കണ്ട് അദ്ദേഹത്തിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി. ഇത്തരമൊരു നടപടിയിലൂടെ മുഖ്യമന്ത്രിയില്‍ നിക്ഷിപ്തമായ ഭരണഘടനാപരമായ അധികാരത്തെയാണ് അദ്ദേഹം അടിയറവച്ചത്. ജനങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണര്‍ക്ക് അദ്ദേഹത്തെ രാജ്ഭവനിലേക്ക് വിളിപ്പിക്കുവാന്‍ യാതൊരധികാരവും ഭരണഘടന നല്‍കുന്നില്ല. ആ നിലക്ക് ഭരണഘടനാ വിരുദ്ധവുമാണ് ഗവര്‍ണറുടെ നടപടി. ഇത്തരം ഒരു നടപടിയിലൂടെ ബി.ജെ.പി അവരുടെ ലക്ഷ്യം കണ്ടു. സി.പി.എമ്മും മുഖ്യമന്ത്രിയുമാണ് തെറ്റുകാരെന്ന് സമൂഹമധ്യത്തില്‍ വരുത്തിതീര്‍ക്കാന്‍ ഗവര്‍ണറുടെ വിളിപ്പിക്കലിലൂടെ കഴിഞ്ഞു.
അതുപോലെതന്നെ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങിന്റെ ഫോണ്‍ വിളിക്കും ഉത്തരമേകേണ്ടിവന്നു. ഈ രണ്ടു സംഭവങ്ങളും സി.പി.എമ്മിനും മുഖ്യമന്ത്രിക്കും തെറ്റു ചെയ്തവരുടെ പ്രതീതിയാണ് ജനിപ്പിച്ചത്. മെഡിക്കല്‍ കോഴയില്‍ നിന്നും തലയൂരുവാന്‍ ബി.ജെ.പി നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങള്‍ക്ക് താല്‍കാലിക ആശ്വാസവും അവര്‍ക്ക് ലഭിച്ചു . കോഴവിവാദത്തെ മറികടക്കുവാന്‍ ബി.ജെ.പി പദ്ധതിയിട്ട ആക്രമണ കെണിയില്‍ സി.പി.എം വീഴുകയായിരുന്നു.
ഗവര്‍ണറുടെ വിളിപ്പിക്കലും കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ഫോണ്‍വിളി വരുകയും മുഖ്യമന്ത്രി അതിന് ഉത്തരം നല്‍കാന്‍ തയ്യാറാവുകയും ചെയ്തതോടെ ബി.ജെ.പി അവരുടെ രാഷ്ട്രീയ പ്രതിസന്ധി മറികടക്കുകയായിരുന്നു. ഈ ജാള്യതയും സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നുവെന്ന അപഖ്യാതിയും മുഖ്യമന്ത്രിയുടെ നില തെറ്റിച്ചിരിക്കാം. പക്ഷേ, അതിനെ തരണം ചെയ്യാനുള്ള പ്രാപ്തി ഇത്രയും കാലത്തെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നിന്ന് അദ്ദേഹം ആര്‍ജിക്കേണ്ടതായിരുന്നു. അതുണ്ടായില്ല. പകരം മാധ്യമപ്രവര്‍ത്തകരോട് കടക്ക് പുറത്ത് എന്ന ആക്രോശിച്ചതിലൂടെ തന്റെ നയവൈകല്യം അദ്ദേഹം വെളിപ്പെടുത്തുകയായിരുന്നു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.എഫ്.ഐ.ഒ നടപടിയില്‍ പുതുതായി ഒന്നുമില്ല; ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടന്നുവെന്ന വാദം പൊളിഞ്ഞു: മുഹമ്മദ് റിയാസ്

Kerala
  •  2 months ago
No Image

ആലപ്പുഴയില്‍ വിജയദശമി ആഘോഷങ്ങള്‍ക്കിടെ നഴ്‌സിംഗ് വിദ്യാര്‍ത്ഥിയുടെ മുടി മുറിച്ചു; പരാതിയുമായി കുടുംബം

Kerala
  •  2 months ago
No Image

ന്യൂനമര്‍ദ്ദം: സംസഥാനത്ത് മഴ ശക്തമാകും, എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

'മദ്രസകള്‍ അടച്ചുപൂട്ടും, ഇല്ലെങ്കില്‍ മറ്റു വഴികള്‍ തേടും' ആവര്‍ത്തിച്ച് പ്രിയങ്ക് കാന്‍ഗോ

National
  •  2 months ago
No Image

മൊകേരി കോളജിലെ കൊലവിളി മുദ്രാവാക്യം; 60 ഓളം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala
  •  2 months ago
No Image

പട്ടിണിക്കിട്ടും കൊന്നൊടുക്കി ഇസ്‌റാഈല്‍; ഉപരോധം മൂലം ഒരാഴ്ചക്കിടെ ഗസ്സയില്‍ വിശന്നു മരിച്ചത് 200ലേറെ ഫലസ്തീനികള്‍

International
  •  2 months ago
No Image

മാസപ്പടി വിവാദത്തില്‍ നിര്‍ണായക നടപടി; വീണ വിജയന്റെ മൊഴിയെടുത്ത് എസ്.എഫ്.ഐ.ഒ

Kerala
  •  2 months ago
No Image

ദേശീയപാത നിര്‍മാണത്തിനെടുത്ത കുഴിയില്‍ വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

'ആരെങ്കിലും മോശമായി ശരീരത്തില്‍ തൊട്ടാല്‍ കൈ വെട്ടണം' വിജയ ദശമി ദിനത്തില്‍ പെണ്‍കുട്ടികള്‍ക്ക് വാള്‍ വിതരണം ചെയ്ത്  ബി.ജെ.പി എം.എല്‍.എ

National
  •  2 months ago
No Image

മദ്രസകള്‍ അടച്ചു പൂട്ടണമെന്ന നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം ശക്തം; രൂക്ഷ വിമര്‍ശനവുമായി അഖിലേഷും യു.പി കോണ്‍ഗ്രസും

National
  •  2 months ago