HOME
DETAILS
MAL
മുഖ്യമന്ത്രിയെ വിളിച്ചുവരുത്തിയത് അപമാനമെന്ന് ഉമ്മന്‍ചാണ്ടി
backup
August 02 2017 | 00:08 AM
ആലപ്പുഴ: ക്രമസമാധാന പ്രശ്‌നത്തിന്റെ പേരില്‍ മുഖ്യമന്ത്രിയെ ഗവര്‍ണര്‍ വിളിച്ചു വരുത്തിയത് കേരളത്തിന് അപമാനമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ക്രമസമാധാനപാലനം സംസ്ഥാന സര്‍ക്കാരിന്റെ പരിധിയില്‍പ്പെട്ടതാണ്. ഈ വിഷയത്തില്‍ കേന്ദ്ര ഇടപെടലിനോട് യോജിപ്പില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. മുഖ്യമന്ത്രിയുടെ 'കടക്ക് പുറത്ത് 'പരാമര്‍ശം ശരിയായില്ല. ഭരണകര്‍ത്താക്കള്‍ മിതത്വവും സഹിഷ്ണുതയും പുലര്‍ത്തണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."