ഐ.സി.എ സ്‌നേഹസംഗമം സംഘടിപ്പിച്ചു
കൊണ്ടോട്ടി: ഒളവട്ടൂര്‍ ഐഡിയല്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ വാട്ട്‌സ് ആപ്പ് കൂട്ടായ്മ 'സ്‌നേഹ സംഗമം 16' സംഘടിപ്പിച്ചു. ഐസിഎയുടെ പൊതു വാട്ട്‌സ്ആപ്പ് കൂട്ടായ്മയില്‍ പരസ്പരം നേരിട്ട് കാണാത്ത വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സുഹൃത്തുക്കള്‍ സംഗമത്തില്‍ ഒത്തുകൂടി. കവികള്‍, കഥാകാരന്മാര്‍,സാമൂഹ്യ സാംസ്‌കാരിക മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങി സമൂഹത്തിലെ നാനാതുറകളിലുള്ളവരും സംഗമത്തിനെത്തിയിരുന്നു. വെട്ടുകാട് സ്റ്റെപ്പ്‌സ് അക്കാദമിയില്‍ ചേര്‍ന്ന സംഗമം കവി ബാലകൃഷ്ണന്‍ ഒളവട്ടൂര്‍ ഉദ്ഘാടനം ചെയ്തു.
ഒളവട്ടൂര്‍ ഗ്രാമത്തില്‍ നിന്നും ഡെപൂട്ടി കലക്ടറായി നിയമിതനായ അജീഷ് കുന്നത്ത്, പ്രവാസിയും യുവ കവിയുമായ സലാം ഒളവട്ടൂര്‍, എഴുത്തുകാരന്‍, ചിത്രകാരന്‍, അധ്യാപകന്‍, അഭിനേതാവ് എന്നിമേഖലകളില്‍ ശ്രദ്ധേയനായ രാജേഷ് മോന്‍ജി, ചലചിത്ര സംവിധായകനായ സുഭാഷ് ചന്ദ്രന്‍ അരൂര്‍, ഭിന്നശേഷിക്കാരുടെ ക്ഷേമ പ്രവര്‍ത്തനത്തിനുള്ള സംഘടനയായ പരിവാര്‍ കേരളയുടെ ജില്ലാ സെക്രട്ടറി എം.കെ ജാഫര്‍ എന്നിവരെ ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ നസീറ ആദരിച്ചു.കൂട്ടായ്മയിലെ എഴുത്തുകാരുടെയും ചിത്രകാരന്മാരുടെയും ചലച്ചിത്ര സംവിധായകരുടെയും സൃഷ്ടികള്‍ പ്രദര്‍ശിപ്പിച്ചു.
സതേണ്‍ റെയില്‍വേ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ പണ്ടാറത്തൊടി മൊയ്തീന്‍ കുട്ടി ആധ്യക്ഷനായി.എം.പി ഹസ്സന്‍ ബഷീര്‍, യു. ഹസ്സനലി, എം. സത്യദേവന്‍, കെ.സി ഇഖ്ബാല്‍ മാസ്റ്റര്‍, എം.പി അബ്ദുറഹ്മാന്‍, എം.പി നിസാര്‍ മാസ്റ്റര്‍, പി.വി ഹസീബ്, സത്യന്‍ പുളിക്കല്‍, റഹൂഫ് ചെറുമിറ്റം, കെ.സി സല്‍മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഐ സി.എ വാര്‍ഷിക ജനറല്‍ ബോഡിയില്‍ പുതിയ ഭാരവാഹികളായി , എം.പി നിസാര്‍ മാസ്റ്റര്‍ (പ്രസി), സി.പി.വേലായുധന്‍ (സെക്ര), കെ.സി സല്‍മാന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."