ആക്രമണത്തില്‍ വലിയ പങ്കില്ല, പക്ഷെ പൊതുശല്യമെന്ന് സൈന്യം
പുല്‍വാമ: കശ്മിരിലെ ഭീകര പ്രവര്‍ത്തനത്തിന് വലിയ തോതില്‍ പങ്കുവഹിച്ചിട്ടില്ലെങ്കിലും അബൂ ദുജാന പൊതുശല്യമായിരുന്നുവെന്ന് സൈന്യം. ഇന്നലെ ഇയാള്‍ പുല്‍വാമയിലെത്തിയത് ആദ്യഭാര്യയെ സന്ദര്ശിക്കുവാനായിരുന്നുവെന്നാണ് വിവരം.
സൈന്യം പലതവണ ഇയാളെ വളഞ്ഞിട്ടുണ്ടെങ്കിലും അതില്‍നിന്നെല്ലാം വിദഗ്ധമായിട്ടായിരുന്നു രക്ഷപ്പെട്ടിരുന്നത്. ആക്രമണത്തിന് ഒത്താശ ചെയ്ത് സൈന്യത്തെ നിരന്തരം അലോസരപ്പെടുത്തിയിരുന്ന ഇയാളെ പൊതുശല്യമെന്ന നിലയിലായിരുന്നു വിശേഷിപ്പിച്ചിരുന്നത്.
അവസാനം ആദ്യഭാര്യയെ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് പിടിയിലായത്. ദുജാന ഇവരെ സന്ദര്ശിക്കാനെത്താറുണ്ടെന്ന് പൊലിസിന് ലഭിച്ച രഹസ്യവിവരമാണ് ഇയാളെ അകപ്പെടുത്തിയത്. പുല്‍വാമ ജില്ലയിലെ ഹാക്രിപോരയിലെ ഖുര്‍ഷിദിന്റെ മകള്‍ റുഖിയയെയാണ് ഇയാള്‍ വിവാഹം ചെയ്തിരുന്നത്. എന്നാല്‍ ദുജാന ആദ്യഭാര്യയെ സന്ദര്‍ശിക്കാനെത്തിയ വിവരം പുറത്തറിയിച്ചത് ഇയാളുടെ കാമുകിയായ ഷാസിയയാണെന്ന് വാര്‍ത്തയുണ്ട്. കഴിഞ്ഞ മൂന്ന് മാസമായി ദുജാന സ്ഥിരമായി ഖുര്‍ഷിദിന്റെയും ഷാസിയയുടെയും വീടുകളില്‍ സന്ദര്‍ശനം നടത്താറുണ്ടായിരുന്നു.
തിങ്കളാഴ്ച രാത്രിയും ഇയാള്‍ ആദ്യഭാര്യയെ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് സൈന്യം വളഞ്ഞത്.
ഇതിനിടയിലാണ് സൈന്യം വീടിന് തീയിട്ടത്. പകുതി കത്തിയ നിലയിലാണ് ദുജാനയുടെയും സഹായിയുടെയും മൃതദേഹം കണ്ടെടുത്തതെന്ന് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."