HOME
DETAILS

കശ്മിരില്‍ ലഷ്‌കറെ ത്വയ്ബ ഭീകരന്‍ അബൂ ദുജാന കൊല്ലപ്പെട്ടു

  
backup
August 02 2017 | 00:08 AM

%e0%b4%95%e0%b4%b6%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b2%e0%b4%b7%e0%b5%8d%e2%80%8c%e0%b4%95%e0%b4%b1%e0%b5%86-%e0%b4%a4%e0%b5%8d%e0%b4%b5%e0%b4%af%e0%b5%8d


ശ്രീനഗര്‍: ജമ്മുകശ്മിരിലെ പുല്‍വാമ ജില്ലയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ലഷ്‌കറെ ത്വയ്ബ ഭീകരന്‍ അബുദുജാന കൊല്ലപ്പെട്ടു. ഇയാളുടെ സഹായി ആരിഫ് ലിഹാരിയും കൊല്ലപ്പെട്ടിട്ടുണ്ട്. രണ്ട് ഭീകരര്‍ സൈന്യത്തിന്റെ വലയിലായതായി റിപ്പോര്‍ട്ടുണ്ട്. ഇന്നലെ രാവിലെയാണ് ഏറ്റുമുട്ടലുണ്ടായത്.
പുല്‍വാമയിലെ ഹാക്രിപോര ഗ്രാമത്തില്‍ ഭീകരരുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ പ്രദേശം സൈന്യം വളഞ്ഞ് നടത്തിയ പരിശോധനക്കിടയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഒരു വീട്ടില്‍ ഒളിച്ചിരുന്നാണ് സൈന്യത്തിന്റെ പരിശോധനക്കിടയില്‍ ഭീകരര്‍ വെടിയുതിര്‍ത്തത്. തുടര്‍ന്നു രൂക്ഷമായ ഏറ്റുമുട്ടലുണ്ടായെങ്കിലും ഭീകരരെ പിടികൂടാനാകാതെ വന്നതോടെ വീടിന് തീകൊടുത്തു. ഇതോടെ ഇവര്‍ പുറത്തുചാടുമെന്നു കണക്കുകൂട്ടിയിരുന്നെങ്കിലും ഇവര്‍ അപകടത്തില്‍ കൊല്ലപ്പെട്ടതായി പിന്നീട് സൈന്യം അറിയിച്ചു. കശ്മിര്‍ താഴ്‌വരയില്‍ ഭീകരരില്‍ പ്രധാനിയായ അബു ദുജനയുടെ തലക്ക് സൈന്യം 15 ലക്ഷം രൂപയാണ് വിലയിട്ടത്. ദുജാനയും ലാഹിരിയും കൊല്ലപ്പെട്ട വിവരമറിഞ്ഞ് പ്രതിഷേധവുമായി എത്തിയ ജനക്കൂട്ടം സുരക്ഷാസേനയുമായി ഏറ്റുമുട്ടി. സംഭവത്തില്‍ നാട്ടുകാരായ 15 പേര്‍ക്ക് പരുക്കേറ്റതായി പൊലിസ് അറിയിച്ചു. ഇവരില്‍ ഒരാള്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

നാടകീയ നീക്കത്തിനൊടുവില്‍
കൊലപ്പെടുത്തിയത് വീടിന് തീയിട്ട്

ശ്രീനഗര്‍: തിങ്കളാഴ്ച അര്‍ധരാത്രിയാണ് കശ്മിരിലെ പുല്‍വാമ ജില്ലയിലെ ഹാക്രിപോരയില്‍ ലഷ്‌കര്‍ കമാന്‍ഡര്‍ അബൂ ദുജാനയുടെ സാന്നിധ്യത്തെക്കുറിച്ചുള്ള വിവരം സൈന്യത്തിന് ലഭിക്കുന്നത്. ഇതേ തുടര്‍ന്ന് നിരീക്ഷണം ശക്തമാക്കിയതോടെയാണ് ഫോണ്‍ സന്ദേശങ്ങള്‍ സൈന്യത്തിന് പിടിച്ചെടുക്കാനായത്.
ഭീകര സാന്നിധ്യം തിരിച്ചറിഞ്ഞതോടെ സി.ആര്‍.പി.എഫിന്റെ 182, 183 ബറ്റാലിയനുകള്‍, 55 രാഷ്ട്രീയ റൈഫിള്‍സ്, പൊലിസിന്റെ പ്രത്യേക ഓപറേഷന്‍ ഗ്രൂപ്പ് എന്നിവ ഹാക്രിപോര ഗ്രാമത്തില്‍ എത്തിയത്. പുലര്‍ച്ചെ നാലിനാണ് സംയുക്ത സൈന്യം ഗ്രാമം വളയുന്നത്. സൈന്യത്തിന്റെ സാന്നിധ്യം തിരിച്ചറിയുമ്പോള്‍ പിടികൊടുക്കാതെ വഴുതിമാറുന്ന ദുജാന, ഇത്തവണ രക്ഷപ്പെടാതിരിക്കാന്‍ പഴുതടച്ച രീതിയിലാണ് സൈന്യം പ്രതിരോധനിര തീര്‍ത്തത്.
അതേസമയം പ്രദേശത്ത് ഒളിച്ചിരിക്കുന്നത് ദുജാന തന്നെയാണോയെന്ന സംശയവും സൈന്യത്തിനുണ്ടായിരുന്നു. രാവിലെ എട്ടുവരെ ഗ്രാമവാസികളാരും തന്നെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നില്ല. എന്നിരുന്നാലും ജനങ്ങള്‍ക്ക് ഇയാളോട് വലിയതോതിലുള്ള അനുകമ്പയുണ്ടായിരുന്നുവെന്ന് തിരിച്ചറിഞ്ഞാണ് സൈന്യം പ്രവര്‍ത്തിച്ചിരുന്നത്. പ്രദേശത്തെ വീട്ടില്‍ ഒളിച്ചിരിക്കുന്നത് ദുജാനതന്നെയെന്ന് സ്ഥിരീകരിച്ച ശേഷം പിടികൂടാനുള്ള പ്രവര്‍ത്തനം സജീവമാക്കി. കീഴടങ്ങാന്‍ കൂട്ടാക്കാതെ സൈന്യത്തിനു നേരെ വെടിയുതിര്‍ത്ത ഭീകരരെ പുറത്തു ചാടിക്കാനുള്ള ശ്രമത്തില്‍ ഇയാള്‍ ഒളിച്ചിരുന്ന വീട് അഗ്നിക്കിരയാക്കി. ഇതിലാണ് ദുജാന കൊല്ലപ്പെട്ടത്.

 

 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴയില്‍ വിജയദശമി ആഘോഷങ്ങള്‍ക്കിടെ നഴ്‌സിംഗ് വിദ്യാര്‍ത്ഥിയുടെ മുടി മുറിച്ചു; പരാതിയുമായി കുടുംബം

Kerala
  •  2 months ago
No Image

ന്യൂനമര്‍ദ്ദം: സംസഥാനത്ത് മഴ ശക്തമാകും, എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

'മദ്രസകള്‍ അടച്ചുപൂട്ടും, ഇല്ലെങ്കില്‍ മറ്റു വഴികള്‍ തേടും' ആവര്‍ത്തിച്ച് പ്രിയങ്ക് കാന്‍ഗോ

National
  •  2 months ago
No Image

മൊകേരി കോളജിലെ കൊലവിളി മുദ്രാവാക്യം; 60 ഓളം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala
  •  2 months ago
No Image

പട്ടിണിക്കിട്ടും കൊന്നൊടുക്കി ഇസ്‌റാഈല്‍; ഉപരോധം മൂലം ഒരാഴ്ചക്കിടെ ഗസ്സയില്‍ വിശന്നു മരിച്ചത് 200ലേറെ ഫലസ്തീനികള്‍

International
  •  2 months ago
No Image

മാസപ്പടി വിവാദത്തില്‍ നിര്‍ണായക നടപടി; വീണ വിജയന്റെ മൊഴിയെടുത്ത് എസ്.എഫ്.ഐ.ഒ

Kerala
  •  2 months ago
No Image

ദേശീയപാത നിര്‍മാണത്തിനെടുത്ത കുഴിയില്‍ വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

'ആരെങ്കിലും മോശമായി ശരീരത്തില്‍ തൊട്ടാല്‍ കൈ വെട്ടണം' വിജയ ദശമി ദിനത്തില്‍ പെണ്‍കുട്ടികള്‍ക്ക് വാള്‍ വിതരണം ചെയ്ത്  ബി.ജെ.പി എം.എല്‍.എ

National
  •  2 months ago
No Image

മദ്രസകള്‍ അടച്ചു പൂട്ടണമെന്ന നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം ശക്തം; രൂക്ഷ വിമര്‍ശനവുമായി അഖിലേഷും യു.പി കോണ്‍ഗ്രസും

National
  •  2 months ago
No Image

മാധ്യമങ്ങളും പൊലിസും വേട്ടയാടുന്നു; ഡി.ജി.പിക്ക് പരാതി നല്‍കി സിദ്ദിഖ്

Kerala
  •  2 months ago