മോസ്കോ കോടതിയില്‍ വെടിവയ്പ്പ്: അക്രമികളില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു, രണ്ടുപേര്‍ക്ക് ഗുരുതര പരുക്ക്
മോസ്കോ: റഷ്യന്‍ തലസ്ഥാനമായ മോസ്കോയിലെ കോടതിയില്‍ വെടിവയ്പ്പ്. തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച അക്രമികളില്‍ മൂന്നുപേരെ പൊലിസ് വെടിവച്ചുകൊന്നു. രണ്ടുപേര്‍ മാരകമായ മുറിവുകളോടെ കീഴടങ്ങി. ഒരു വനിതാ ഓഫിസര്‍ ഉള്‍പ്പെടെ മൂന്ന് പൊലിസ് ഉദ്യോഗസ്ഥര്‍ക്കും വെടിയേറ്റിട്ടുണ്ട്. ജി.ടി.എ ഗാംഗ് എന്ന പേരില്‍ അറിയപ്പെടുന്ന സംഘമാണ് ആക്രമണത്തിനു പിന്നിലെന്നാണ് വിവരം. 2013-14 കാലയളവില്‍ ഈ ഗാംഗിനെതിരേ നിരവധി കേസുകള്‍ വന്നിരുന്നു. ഹൈവേയില്‍ നിര്‍ത്തിയിട്ട കാറുകളുടെ ടയറുകള്‍ നശിപ്പിക്കുക ഇവരുടെ ഹോബിയായിരുന്നു.
മാരകായുധങ്ങളുമായി എത്തിയ അഞ്ച് അക്രമികള്‍ കോടതിയില്‍ പ്രവേശിക്കുകയായിരുന്നുവെന്നും തുടര്‍ന്നു നടത്തിയ വെടിവയ്പ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയുമായിരുന്നുവെന്ന് മോസ്കോ പൊലിസ് വക്താവ് ടാട്യാന പെട്രോവ പറഞ്ഞു. ഇവരില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച മൂന്നുപേരെ പൊലിസ് വെടിവച്ചു വീഴ്ത്തി. ഇവരുടെ നേതാവും കൊല്ലപ്പെട്ടിട്ടുണ്ട്. മറ്റു രണ്ടുപേരുടെ ജീവന് രക്ഷപ്പെട്ടെങ്കിലും മാരകമായി മുറിവേറ്റിട്ടുണ്ടെന്നും പെട്രോവ പറഞ്ഞു. അക്രമം നടന്നതിനുപിന്നാലെ കോടതിയില്‍ നിന്ന് മുഴുവന്‍ ആളുകളെയും ഒഴിപ്പിക്കുകയും സാധനസാമഗ്രികള്‍ മാറ്റുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."