കള്ളനോട്ട് കേസ്: ഉപകരണങ്ങള്‍ കോടതിയില്‍ ഹാജരാക്കി
ബാലുശ്ശേരി: വീട് കേന്ദ്രീകരിച്ചു നടത്തിയ കള്ളനോട്ട് കേസില്‍ പിടിച്ചെടുത്ത കള്ളനോട്ട് നിര്‍മിക്കാന്‍ ഉപയോഗിച്ച മെഷീനും അനുബന്ധ ഉപകരണങ്ങളും പേരാമ്പ്ര കോടതിയില്‍ ഹാജരാക്കി.
കേസുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്. താമരശ്ശേരി ഡിവൈ.എസ്.പിയുടെ ചാര്‍ജുള്ള ഡി.സി.ആര്.ബി ഡിവൈ.എസ്.പി എം. സുബൈറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
രാജ്യദ്രോഹ കുറ്റമായതിനാല്‍ കേസിന്റെ ഗൗരവം കണക്കിലെടുത്ത് എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ ഇന്നലെ പോസ്റ്റ് ഓഫിസ് റോഡിലെ നോട്ട് അടിച്ചിരുന്ന മീത്തലെ മണഞ്ചേരി വീട്ടില്‍ പരിശോധന നടത്തി.
കേസിലെ പ്രതിയായ മുത്തു എന്ന രാജേഷിന്റെ വീട്ടിലെ മുകളിലത്തെ നിലയിലുള്ള മുറിയിലാണ് അച്ചടി നടത്തിയിരുന്നത്. അച്ചടിച്ച നോട്ടുകള്‍ വിനിമയത്തിനായി ഉപയോഗിച്ചിട്ടുണ്ടോ എന്നതും പൊലിസ് അന്വേഷിക്കുന്നുണ്ട്.
ഇതേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിന് പ്രതികളെ പൊലിസ് കസ്റ്റഡിയില്‍ ലഭിക്കണമെന്നും അതിനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്നു ലഭിക്കുന്ന വിവരം. പ്രതികള്‍ ഇപ്പോള്‍ കോഴിക്കോട് ജില്ലാ ജയിലിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."