നിയമലംഘകര്‍ക്ക് 50,000 റിയാല്‍ പിഴയും ജയില്‍ ശിക്ഷയും
ദമാം: സഊദിയില്‍ പൊതുമാപ്പ് അവസാനിച്ചതോടെ നിയമലംഘകര്‍ക്ക് കടുത്ത ശിക്ഷാ നടപടികളുമായി പാസ്‌പോര്‍ട്ട് ഡയരക്ടറേറ്റ് രംഗത്ത്. നിയമലംഘകര്‍ക്ക് ആറുമാസം തടവും 50,000 റിയാല്‍ പിഴയും ചുമത്തുമെന്ന് ഡയരക്ടറേറ്റ് അറിയിച്ചു. ശിക്ഷാ കാലാവധി കഴിഞ്ഞാല്‍ നാടുകടത്തുകയും ചെയ്യും.
സ്‌പോണ്‍സറെ മറയാക്കി സ്വന്തമായി തൊഴില്‍ചെയ്യുന്ന വിദേശികള്‍ക്ക് 10,000 റിയാല്‍ പിഴയും ഒരുമാസം തടവും ശിക്ഷ ലഭിക്കും. ഇതിനുപുറമെ സ്‌പോണ്‍സര്‍മാര്‍ക്കും ശിക്ഷ വിധിക്കും.
അതിനിടെ, രാജ്യത്തെ എല്ലാ പ്രവിശ്യകളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. ലക്ഷക്കണക്കിന് ആളുകള്‍ പൊതുമാപ്പ് ഉപയോഗപ്പെടുത്തിയിട്ടുണ്ടെണ്ടങ്കിലും നിരവധിപേര്‍ ഇപ്പോഴും രാജ്യത്ത് കഴിയുന്നുണ്ടെന്നാണ് അധികൃതര്‍ കരുതുന്നത്. വിദേശികള്‍ സ്വന്തം നിലയില്‍ ജോലി ചെയ്യുന്നതും തെരുവുകളില്‍ കച്ചവടം നടത്തുന്നതും നിയമലംഘനമാണ്.
തൊഴിലുടമയുടെ കീഴിലല്ലാതെ ജോലി ചെയ്യാന്‍ അനുമതിയില്ല. ഇഖാമയില്‍ രേഖപ്പെടുത്തിയിട്ടുളള തൊഴിലിന് വിരുദ്ധമായി ജോലിചെയ്യുന്നതും നിയമലംഘനമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."