ദോക്ലാമില്‍ ഇന്ത്യക്ക് പാശ്ചാത്യ പിന്തുണയുണ്ടെന്ന് ചൈനീസ് മാധ്യമം
ബെയ്ജിങ്: ഇന്ത്യയെ പ്രകോപിപ്പിച്ച് വീണ്ടും ചൈനീസ് മാധ്യമം. ചൈനയുടെ ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസ് ആണ് ഇന്ത്യക്കെതിരേ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ദോക്ലാം വിഷയത്തില്‍ ഇന്ത്യക്ക് അനുകൂലമായ നിലപാടാണ് രാജ്യാന്തര മാധ്യമങ്ങള്‍ സ്വീകരിക്കുന്നത്. അത് ഇന്ത്യയോടുള്ള സഹതാപത്തിന് പുറത്താണ്.
ചൈനയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ദുര്‍ബല രാഷ്ട്രമാണ് ഇന്ത്യയെന്നതാണ് ഈ സഹതാപം നേടിക്കൊടുക്കുന്നത്. ഒരു ജനാധിപത്യ രാജ്യമെന്ന പരിഗണനയും വിഷയത്തില്‍ മാധ്യമങ്ങള്‍ ഇന്ത്യക്ക് നല്‍കുന്നുണ്ടെന്നും ഗ്ലോബല്‍ ടൈംസിലെഴുതിയ ലേഖനം വ്യക്തമാക്കുന്നു.
ഇന്ത്യയില്‍ രാജ്യത്തിനകത്ത് വളര്‍ന്നുവരുന്ന ചില സംഘര്‍ഷങ്ങള്‍ മറയ്ക്കാനാണ് ചൈനക്കെതിരേ സാങ്കല്‍പ്പിക സംഘര്‍ഷത്തിന് ഇന്ത്യ തയാറെടുക്കുന്നതെന്നാണ് ചൈനയുടെ ആരോപണം. ദോക്ലാം ചൈനയിലുള്ള സ്ഥലമാണെന്ന് അറിഞ്ഞിട്ടും മേഖലയില്‍ കടന്നുകയറിയത് ഇന്ത്യയാണ്. എന്നിട്ടും ഇന്ത്യ ചൈനയെ കടന്നുകയറ്റക്കാരെന്നു വിളിക്കുന്നു. പാശ്ചാത്യ മാധ്യമങ്ങള്‍ അത് ശരിവയ്ക്കുന്നു.
ഇതാണ് ദോക്ലാം വിഷയത്തില്‍ സംഭവിക്കുന്നത്. ഇരയായാണ് അവര്‍ ഇന്ത്യയെ കാണുന്നത്. പാശ്ചാത്യലോകത്തിനു മുന്നില്‍ ഇന്ത്യക്കുള്ള ഗുണഗണങ്ങളാണ് അതിലേക്ക് വഴിവയ്ക്കുന്നത്.
രണ്ടാം ലോകമഹായുദ്ധം മുതല്‍ മറ്റുള്ളവരുടെ കാര്യത്തില്‍ തലയിടുന്ന സ്വഭാവമാണ് ഇന്ത്യയുടേത്. സമാധാനത്തിന്റെ രാജ്യമാണ് ഇന്ത്യയെന്നാണ് പാശ്ചാത്യരുടെ വിശ്വാസം.
എന്നാല്‍ ഇന്ത്യയിലെ ചില മതവിഭാഗങ്ങളുടെയും ഗോത്രവര്‍ഗങ്ങളുടെയും സ്വാതന്ത്ര്യസമരങ്ങളും വിപ്ലവങ്ങളും അവിടെ ക്രൂരമായി അടിച്ചമര്‍ത്തപ്പെടുകയാണ്. എല്ലാവരുടെയും കണ്ണില്‍ പൊടിയിടുകയാണ് ഇന്ത്യ ചെയ്യുന്നതെന്നും ലേഖനത്തില്‍ പറയുന്നു. ചൈനയുടെ വളര്‍ന്നുവരുന്ന നാവികശക്തിയില്‍ ഇന്ത്യ വളരെയധികം ഭയചകിതരാണെന്നും ലേഖനം പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."