HOME
DETAILS
MAL
ഇന്ത്യ ബലാത്സംഗങ്ങളുടെ തലസ്ഥാനമായെന്ന് രാഹുല്‍ഗാന്ധി
backup
December 07 2019 | 10:12 AM
കല്‍പ്പറ്റ: ലോകത്തിനു മുന്നില്‍ ഇന്ത്യ ബലാത്സംഗങ്ങളുടെ തലസ്ഥാനമായെന്ന് കോണ്‍ഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുല്‍ഗാന്ധി. ജനം നിയമം കൈയ്യിലെടുക്കുന്നതിന് കാരണം രാജ്യം ഭരിക്കുന്നയാള്‍ അക്രമത്തില്‍ വിശ്വസിക്കുന്നത് കൊണ്ടാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വയനാട്ടില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി എം.എല്‍.എ പീഡനക്കേസില്‍ പ്രതിയായിട്ടും പ്രധാനമന്ത്രി ഒരു വാക്കു പോലും പ്രതികരിച്ചില്ല. മോദിയുടെ രാഷ്ട്രീയ ജീവിതം മുഴുവനും വിഭജനവും അക്രമവും അഴിമതിയുമാണ്. എവിടേയും മതം പറയുന്ന മോദി, മത ഗ്രന്ഥങ്ങളെങ്കിലും വായിക്കണമെന്നും രാഹുല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."