ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 17ന്
ഇസ്ലാമാബാദ്: പാകിസ്താനില്‍ പ്രധാനമന്ത്രി നവാസ് ശരീഫ് രാജിവച്ച ഒഴിവിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 17ന് നടക്കും. പഞ്ചാബ് പ്രവിശ്യയിലെ ലാഹോര്‍ പാര്‍ലമെന്ററി സീറ്റിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. പാകിസ്താന് തെരഞ്ഞെടുപ്പ് കമ്മിഷനാണ് തിയതി പ്രഖ്യാപിച്ചത്.
ശരീഫിന്റെ സഹോദരനും പഞ്ചാബ് പ്രവിശ്യാ മുഖ്യമന്ത്രിയുമായ ശഹബാസ് ശരീഫ് ആണ് പി.എം.എല്‍ (എന്‍) പാര്‍ട്ടി സ്ഥാനാര്‍ഥിയായി ലാഹോറില്‍ നിന്ന് മത്സരിക്കുക.
ഓഗസ്റ്റ് 10 മുതല്‍ 12 വരെയാണ് സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനായി സമയം അനുവദിച്ചിരിക്കുന്നത്. ഓഗസ്റ്റ് 15 മുതല്‍ 17 വരെയാണ് സൂക്ഷ്മപരിശോധനക്കുള്ള സമയം. സെപ്റ്റംബര്‍ 17ന് തെരഞ്ഞെടുപ്പ് നടക്കും. പ്രതിപക്ഷ പാര്‍ട്ടിയായ തെഹ്രീകെ ഇന്‍സാഫും സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടുണ്ട്. ഡോ.യാസ്മീന് റാഷിദ് ആണ് സ്ഥാനാര്‍ഥി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."