HOME
DETAILS

കൊച്ചി കപ്പല്‍ നിര്‍മാണശാലയുടെ ഓഹരി വില്‍പന ആരംഭിച്ചു

  
backup
August 02 2017 | 00:08 AM

%e0%b4%95%e0%b5%8a%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf-%e0%b4%95%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%a3-2

കൊച്ചി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കൊച്ചി കപ്പല്‍ശാലയുടെ ഓഹരി വില്‍പന തുടങ്ങി. പത്തുരൂപ മുഖവിലയുള്ള 3,39,84,000 ഓഹരികളുടെ പബ്ലിക് ഇഷ്യൂവാണ് ഇന്നലെ ആരംഭിച്ചത്. നാളെയാണ് ഇഷ്യൂ ക്ലോസിങ്.
ആദ്യദിനം മികച്ച പ്രതികരണമാണു നിക്ഷേപകരില്‍നിന്നുണ്ടായത് എന്നാണു കപ്പല്‍ശാലാവൃത്തങ്ങള്‍ നല്‍കുന്ന സൂചന. പത്തുരൂപ മുഖവിലയുള്ള ഓഹരിക്ക് 424 മുതല്‍ 432 രൂപവരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ പക്കലുള്ള 1,13,28000 ഓഹരികളും 2,26,56000 പുതിയ ഓഹരികളുമാണു വില്‍പന നടത്തുന്നത്. കപ്പല്‍ശാലയുടെ വികസനത്തിന് ഓഹരി വില്‍പനയിലൂടെ പണം കണ്ടെത്തണമെന്ന കേന്ദ്ര നിര്‍ദേശത്തെ തുടര്‍ന്നാണ് സെക്യൂരിറ്റിസ് ആന്‍ഡ് എക്‌സ്‌ചേന്‍ജ് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ അനുമതിയോടെ പബ്ലിക് ഇഷ്യൂ നടത്തുന്നത്. സ്റ്റോക്ക് എക്‌സ്‌ചേന്‍ജില്‍ ലിസ്റ്റ് ചെയ്യപ്പെട്ട ആദ്യപൊതുമേഖലാ കപ്പല്‍ നിര്‍മാണശാലയാണ് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്.
2015 നവംബറിലാണ് ഓഹരി വില്‍പനക്കു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭാ സമിതി അനുമതി നല്‍കിയത്. സെബി ചട്ടങ്ങളും നിയന്ത്രണങ്ങളും അനുസരിച്ച് ആഭ്യന്തര വിപണിയിലൂടെയാണ് ഇവ വിറ്റഴിക്കുക.
1972ല്‍ സ്ഥാപിക്കപ്പെട്ട കൊച്ചി കപ്പല്‍ശാലയ്ക്ക് 2008ല്‍ മിനിരത്‌ന പദവിയും ലഭിച്ചിരുന്നു. 201415ല്‍ 1,859 കോടി രൂപയാണു കപ്പല്‍ശാലയുടെ വിറ്റുവരവ്. ക്രിസില്‍ റിപ്പോര്‍ട്ട് പ്രകാരം, 2015 മാര്‍ച്ച് 31ന് ഡോക്ക് കപ്പാസിറ്റിയുടെ കാര്യത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ കപ്പല്‍ നിര്‍മാണശാലയും കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡാണ്.
അതേസമയം, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ ഓഹരിവില്‍പനയ്‌ക്കെതിരേ ട്രേഡ് യൂനിയനുകളുടെ സംയുക്ത സമിതിയും രംഗത്തുവന്നിട്ടുണ്ട്. സംയുക്ത സമിതിയുടെ ആഭിമുഖ്യത്തില്‍ തൊഴിലാളികള്‍ ഇന്ന് കപ്പല്‍ശാലയുടെ നോര്‍ത്ത് ഗേറ്റിലേക്ക് മാര്‍ച്ച് നടത്തും.
ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിനെ സ്വകാര്യവല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണ് ഓഹരി വില്‍പനയെന്നാണു സംയുക്ത സമരസമിതി ആരോപിക്കുന്നത്. ഡ്രൈഡോക് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ക്കു വേണ്ടിയാണ് ഓഹരികള്‍ വില്‍ക്കുന്നതെന്നാണു കേന്ദ്രസര്‍ക്കാരിന്റെ വാദം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  22 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  22 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  22 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  22 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  22 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  22 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  22 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  22 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  22 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  22 days ago