HOME
DETAILS

മുന്നേറ്റം എന്ന പൊളിവചനങ്ങള്‍

  
backup
December 07 2019 | 17:12 PM

p-surendrantodaysarticle-0812-2019

 


കേരളമെന്ന നിര്‍മിതിയുടെ മനോഹാരിതയെക്കുറിച്ച് വാനോളം വാഴ്ത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണ് അടിത്തറയിലെ മാരകമായ വിള്ളലുകള്‍ ബോധ്യപ്പെടുത്തുന്ന ചില സംഭവങ്ങള്‍ വലിയ വാര്‍ത്താ പ്രാധാന്യം നേടുന്നത്. ഈ സംഭവങ്ങളെല്ലാം കേരളമോഡല്‍ വികസനമെന്ന തള്ളലിന് ഏറ്റവും വലിയ തിരിച്ചടിയുമാണ്. കേരളത്തിലെ പൊതുവിദ്യാഭ്യാസരംഗം ആഗോളനിലവാരത്തിലെന്ന് ഇടതുപക്ഷ സര്‍ക്കാരിന്റെ ഫാന്‍സ് അസോസിയേഷന്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുമ്പോഴാണ് വയനാട്ടില്‍ സര്‍ക്കാര്‍ വിദ്യാലയത്തിലെ ക്ലാസ് റൂമില്‍വച്ച് ഒരു പെണ്‍കുട്ടിക്ക് പാമ്പുകടിയേല്‍ക്കുന്നതും വിഷംതീണ്ടി മരിച്ചുപോകുന്നതും. പാമ്പുകടി അല്ല യഥാര്‍ഥ പ്രശ്‌നം. മനുഷ്യര്‍ പാര്‍ക്കുന്ന ലോകങ്ങളിലൊക്കെ പാമ്പുകളുമുണ്ട്. മനുഷ്യന്റെ ചാരത്തുതന്നെയാണ് പലമാതിരി ഇഴജീവികളും കഴിയുന്നത്. അവയെ ഒക്കെ കൊന്നുകളഞ്ഞ് നമുക്ക് ജീവിക്കാനാവില്ല. ആര്‍ക്കും എവിടെവച്ചും പാമ്പുകടിയേല്‍ക്കാം. പക്ഷെ, വയനാട്ടിലെ സ്‌കൂളില്‍ സംഭവിച്ച ദുരന്തം സമാനതകളില്ലാത്തതാണ്. കൊട്ടിഘോഷിക്കപ്പെട്ട പൊതുവിദ്യാഭ്യാസ ശാക്തീകരണത്തിന്റെ കാലത്ത് ഒരു ക്ലാസ്‌റൂമിലെ പൊത്തില്‍ വിഷസര്‍പ്പം വാഴുക. അത് അധ്യാപകര്‍ തിരിച്ചറിയാതെ പോവുക. പാമ്പുകടിച്ച പാടും പാമ്പുകടിയേറ്റ ശേഷം കുഞ്ഞിന്റെ ശരീരത്തില്‍ വന്ന മാറ്റങ്ങളും മനസിലാക്കാന്‍ കഴിയാതിരിക്കുക. മികവുകളെക്കുറിച്ച് പറയുമ്പോള്‍ മികവില്ലാതെ പോയ മേഖലകളെക്കുറിച്ചും ചര്‍ച്ച ചെയ്യണമല്ലൊ. അധ്യാപക സമൂഹത്തിലെ ജ്ഞാനപരമായ പിന്നാക്കാവസ്ഥയിലേയ്ക്കും ഈ സര്‍പ്പദംശനം വെളിച്ചം കാണിക്കുന്നുണ്ട്. കുഞ്ഞുങ്ങള്‍ മണ്ണില്‍ കളിച്ച് വളരുമ്പോള്‍ അധ്യാപകര്‍ക്ക് ജൈവജ്ഞാനം ഇല്ലാതാവുന്നു. ജന്തുശാസ്ത്രം പഠിപ്പിക്കുന്ന അധ്യാപകനുപോലും ക്ലാസ്‌റൂമിലെ സര്‍പ്പസാന്നിധ്യം തിരിച്ചറിയാന്‍ കഴിഞ്ഞില്ല എന്നത് ചെറിയ വീഴ്ചയല്ല. അധ്യാപകര്‍ക്കൊക്കെ വലിയ ശമ്പളമായി. ചെരിപ്പിടാതെ ബഹുദൂരം നടന്നോ, സൈക്കിള്‍ ചവിട്ടിയോ സ്‌കൂളില്‍ വന്നിരുന്ന ആ അധ്യാപക സമൂഹമൊക്കെ വിദൂരതയില്‍ ഓര്‍മ മാത്രം. സ്‌കൂളിലേയ്ക്ക് ലക്ഷ്വറി കാറില്‍ വരുന്നവരുടെ എണ്ണത്തില്‍ നല്ല വര്‍ധനവുണ്ടായി. എന്നാല്‍ ക്ലാസ്‌റൂമില്‍ വിഷസര്‍പ്പം വസിക്കുന്ന മാളം ആരാണ് അടക്കേണ്ടത് എന്നതിനെച്ചൊല്ലി കാറുടമകളായ അധ്യാപകര്‍ക്കിടയില്‍ തര്‍ക്കമാണ്താനും. അല്ലെങ്കില്‍ തന്നെ സര്‍ക്കാര്‍-എയ്ഡഡ് വിദ്യാലയങ്ങളിലെ ഒരു പൊത്തും അധ്യാപകന്റെ ശമ്പളത്തെ ബാധിക്കില്ലല്ലൊ.
കോവിലന്റെ 'റ' എന്ന കഥ വെറുതെ ഓര്‍ക്കാം നമുക്ക്. ഒരു വിദ്യാലയത്തെ പശ്ചാത്തലമാക്കി വിശപ്പിനെക്കുറിച്ച് എഴുതിയ കഥയാണിത്. ഈ കഥയിലെ ബാജി എന്ന കുട്ടി സ്‌കൂളില്‍ വരുന്നത് പഠിക്കാനൊന്നുമല്ല. വിശപ്പായിരുന്നു അവന്റെ പ്രശ്‌നം. സ്‌കൂളില്‍നിന്ന് കിട്ടുന്ന ഉപ്പുമാവായിരുന്നു അവന്റെ പ്രതീക്ഷ. അതും കിട്ടാതെ തളര്‍ന്നു കിടക്കുകയായിരുന്നു ബാജി. അവന്റെ വിശപ്പ് ടീച്ചര്‍ക്കും മനസിലായില്ല. വിശപ്പു സഹിക്കവയ്യാതെ അവന്‍ പാടെ തളര്‍ന്ന ദിവസം അധ്യാപകര്‍ ഉപ്പുമാവുണ്ടാക്കാന്‍ മറന്നുപോയത് ശമ്പളപരിഷ്‌കരണത്തെക്കുറിച്ച് ചര്‍ച്ച ചെയ്തതുകൊണ്ടായിരുന്നു. താളുപോലെ തണുത്തുകിടക്കുന്ന ബാജിയെ ടീച്ചര്‍ വന്നു തൊട്ടപ്പോള്‍ കുട്ടി പറഞ്ഞ സത്യം ഇതാണ്. 'വെശക്കുന്നു'.
കോവിലന്റെ കഥ ഇങ്ങനെ അവസാനിക്കുന്നു.
'അപ്പോള്‍ ടീച്ചര്‍ ശമ്പള പരിഷ്‌കാരത്തെ ശപിച്ചു. ശമ്പള പരിഷ്‌കാരമാണ് ചതിച്ചത്. ഓഫിസില്‍ ഓപ്ഷന്‍ ഡേറ്റിന്റെയും അരിയേഴ്‌സിന്റെയും ബഹളമായിരുന്നു. ഓഫിസില്‍ റവയും പാല്‍പ്പൊടിയും നെയ്യുമുണ്ടായിരുന്നു. വിറകുണ്ടായിരുന്നെങ്കില്‍ ഉപ്പുമാവുണ്ടാക്കാമായിരുന്നു. പക്ഷെ വിറകിന്റെ കാര്യം ആരും പറഞ്ഞില്ല. എല്ലാവരും അവനവന്റെ ശമ്പളം കണക്കുകൂട്ടുകയായിരുന്നു. എന്റെ നാനൂറു രൂപ. എന്റെ ഇരുപതു പറ നെല്ല്. കുട്ടികള്‍ക്കു കൊടുക്കേണ്ട ഉപ്പുമാവിന്റെ കാര്യം ഒരാളും പറഞ്ഞില്ല. ഇന്നും ഉപ്പുമാവില്ല.' (കഥ : 'റ'- കോവിലന്‍)
സന്ദര്‍ഭങ്ങള്‍ക്കും സംഭവങ്ങള്‍ക്കും അല്‍പ്പം ചിലമാറ്റങ്ങള്‍ വരുത്തിയാല്‍ നമ്മുടെ പൊതുവിദ്യാലയങ്ങള്‍ക്ക് ഇങ്ങനെയും ഒരു മുഖമുണ്ട് ഇപ്പോഴും. വല്ലാതെ തള്ളണ്ട എന്നര്‍ഥം. പൊതുവിദ്യാഭ്യാസത്തിന്റെ മേല്‍ക്കൂരക്കു കീഴിലെ ഭയപ്പെടുത്തുന്ന ചില യാഥാര്‍ഥ്യങ്ങളിലേയ്ക്ക് തന്റെ നാവുനീട്ടുകയായിരുന്നു ക്ലാസ്മുറിയിലെ പാമ്പ്.
പാമ്പുകടിയേറ്റ കുഞ്ഞിന് ചികിത്സ ലഭിക്കാതെ പോയത് വയനാട് പോലുള്ള പ്രദേശങ്ങളിലെ ചികിത്സാ സൗകര്യത്തിന്റെ പിന്നാക്കാവസ്ഥ മൂലമായിരുന്നു. ശൈലജ ടീച്ചറും പരിവാരങ്ങളും എന്തുപറഞ്ഞാലും ശരി സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങള്‍ ദൈന്യതയില്‍ തന്നെയാണ്. പ്രചാരണ കോലാഹലങ്ങളുടെ ബാനറുകള്‍ കടന്ന് ചികിത്സയെടുക്കാന്‍ ചെല്ലുമ്പോഴേ അതറിയൂ എന്നു മാത്രം. പിണറായി വിജയന്‍ അധികാരത്തില്‍ വന്നതോടെ കേരളം ആരോഗ്യ രംഗത്ത് നമ്പര്‍ വണ്‍ ആയി എന്ന സൈബര്‍ സഖാക്കളുടെ തള്ളല്‍ കോടിയേരി ബാലകൃഷ്ണന്‍ എന്തായാലും അംഗീകരിച്ചുകൊടുത്തിട്ടില്ല. അതുകൊണ്ടാണ് അദ്ദേഹം അമേരിക്കയിലേക്കുതന്നെ ചികിത്സയ്ക്കു പോയത്. വെറുതെ ഒന്ന് ആലോചിച്ചു നോക്കാം. ഒരു യു.ഡി.എഫ് ഭരണകാലത്ത് അവരുടെ ഘടകകക്ഷിയിലെ നേതാവാണ് അമേരിക്കയിലേയ്ക്ക് ചികിത്സയ്ക്ക് പോയിരുന്നതെങ്കിലോ? സൈബര്‍ സഖാക്കളുടെ വിമര്‍ശനവും വ്യാഖ്യാനവും ആലോചിക്കാന്‍ പോലും വയ്യ. എന്നാലും കോടിയേരി ബാലകൃഷ്ണന്‍ സഖാവിന്റെ അസുഖം എത്രയും വേഗം ഭേദമാകട്ടെയെന്ന് ആത്മാര്‍ഥമായി പ്രാര്‍ഥിക്കുകയാണ് ഞാന്‍.
ഊതിവീര്‍പ്പിച്ച വികസന മാതൃകയ്ക്കു പിന്നിലെ ദാരിദ്ര്യത്തിന്റെ മുഖമാണ് തിരുവനന്തപുരത്തുനിന്ന് റിപ്പോര്‍ട്ട് ചെയ്തത്. മകളെ പോറ്റാന്‍ നിവൃത്തിയില്ലാത്ത ഒരമ്മ തന്റെ മക്കളെ ശിശുഭവന് കൈമാറുകയാണ്. വര്‍ത്തമാന കേരളത്തിന്റെ മുഖത്തേറ്റ വലിയ പ്രഹരമാണിത്. കുഞ്ഞുങ്ങള്‍ മണ്ണുവാരിത്തിന്നുവോ ഇല്ലയോ എന്ന് ഇഴ കീറി പരിശോധിക്കേണ്ടതില്ല. മണ്ണുതിന്നുകയെന്നത് ദാരിദ്ര്യത്തെ സംബന്ധിച്ച് ഒരു പ്രയോഗം മാത്രമാണ്. ഇത്രയ്ക്ക് മാധ്യമജാഗ്രതയും രാഷ്ട്രീയ ജാഗ്രതയുമുണ്ട് എന്ന് അവകാശപ്പെടുന്ന കേരളത്തില്‍ ദാരിദ്ര്യവും അവഗണനയും സഹിക്കവയ്യാതെ ഒരമ്മ തന്റെ കുഞ്ഞുങ്ങളെ ശിശുക്ഷേമ സമിതിയെ ഏല്‍പ്പിച്ചപ്പോള്‍ മാത്രമാണ് ഭീഷണമായ ഈ സത്യം നമ്മള്‍ തിരിച്ചറിഞ്ഞത്. തലസ്ഥാനഗരിയായ തിരുവനന്തപുരത്താണ് ഇങ്ങനെ സംഭവിച്ചത് എന്നുവരുമ്പോള്‍ ദാരിദ്ര്യത്തിന്റെ ഈ ചിത്രത്തിന് ഗൗരവം ഏറെയാണ്. പല തലത്തില്‍പ്പെട്ട ജനപ്രതിനിധികളുടെ മൂക്കിന്റെ തുമ്പത്താണ് ഇതു സംഭവിച്ചത്. രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ആഴമേറിയ ജനബന്ധം നഷ്ടപ്പെടുന്നതിന്റെ സൂചനയാണിത്. തദ്ദേശ സ്ഥാപനത്തിലെ ജനപ്രതിനിധിക്ക് തന്റെ വാര്‍ഡിലെ ഓരോ വീടുമായും നിരന്തര ബന്ധങ്ങള്‍ ഉണ്ടാകേണ്ടതാണ്. പക്ഷെ, ജനത കേവലം വോട്ട്ബാങ്ക് മാത്രമായി മാറുമ്പോള്‍ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ അവര്‍ ഉപേക്ഷിക്കപ്പെടുകയാണ്. അയല്‍പ്പക്ക ബന്ധങ്ങള്‍ കുറഞ്ഞതോടെ മിക്കവാറും വീടുകളുടെ പൂമുഖവാതിലുകള്‍ അടഞ്ഞുകിടക്കും. അയല്‍പ്പക്കത്തെ അടുപ്പില്‍ തീയെരിയുന്നുണ്ടോ എന്ന് അന്വേഷിക്കുന്നവര്‍ വിരളം. ഗ്രാമങ്ങളില്‍പ്പോലും ഇതാണ് സ്ഥിതി. വീടുകള്‍ തമ്മിലുള്ള ഹൃദയഹാരിയായ ബന്ധങ്ങളുടെ കാര്യത്തില്‍ നമ്മേക്കാള്‍ എത്രയോ മേലെയാണ് ദാരിദ്ര്യം വാഴുന്ന ഇതരസംസ്ഥാനങ്ങളിലെ ഗ്രാമങ്ങള്‍ എന്നുകൂടി ഓര്‍ക്കണം. സമീപകാലത്ത് കേരളത്തില്‍ കാണുന്ന പ്രവണത ഹൃദയത്തിലെ ഇടങ്ങള്‍ ചുരുങ്ങുകയും സൈബര്‍ ഇടങ്ങള്‍ വികസിക്കുകയും ചെയ്യുന്നു എന്നതാണ്. മണ്ണും ജനജീവിതവും ആഴത്തില്‍ അറിയാത്ത ഒരു തലമുറയെ സൃഷ്ടിക്കും. മണ്ണില്‍ ചവിട്ടിനില്‍ക്കുന്ന രാഷ്ട്രീയത്തിനേ വിശക്കുന്ന കുഞ്ഞുങ്ങള്‍ മണ്ണുവാരിത്തിന്നുന്നത് കാണാന്‍ പറ്റൂ.
രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ ഇറങ്ങി നടന്ന് പിരിവെടുക്കുന്നതും അപൂര്‍വമായി മാറിയിരിക്കുന്നു. പിരിവെടുക്കുകയെന്നത് പണം സ്വരൂപിക്കല്‍ മാത്രമല്ല. ജനതയെ ആപത്തില്‍ അറിയാനുള്ള മാര്‍ഗം കൂടിയാണത്. എന്നാല്‍ ഇപ്പോള്‍ നടക്കുന്നത് അതല്ല. കുറേ സമ്പന്നരില്‍നിന്ന് രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ പണം സ്വരൂപിക്കും. അതിന്റെ ഭാഗമായി വഴിവിട്ട സഹായങ്ങള്‍ ചെയ്തുകൊടുക്കും. അഴിമതി പെരുകുന്നതിന്റെ കാരണവും അതാണ്. സാധാരണ ജനങ്ങള്‍ എല്ലായിടത്തും അവഗണിക്കപ്പെടുകയാണ്.
കേരളത്തില്‍ ദാരിദ്ര്യമില്ല എന്ന് കേവലം പറച്ചില്‍ മാത്രമാണ്. നഗര-ഗ്രാമങ്ങളുടെ പിന്നാമ്പുറങ്ങളില്‍ ദാരിദ്ര്യം പെരുകുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തികനയങ്ങള്‍ ദാരിദ്ര്യത്തിന്റെ തോത് വര്‍ധിപ്പിക്കുകയും ചെയ്യും. കേരളത്തില്‍ ഇത്രയേറെ ചാരിറ്റി സംഘടനകള്‍ മുളച്ചുപൊന്തുന്നത് ദാരിദ്ര്യവും അവഗണനയും കൂടിവരുന്നത് കൊണ്ടുതന്നെയാണ്. മുന്നേറ്റമെന്ന് നാം വ്യാഖ്യാനിക്കുന്ന പലതും കേവലം ഭള്ള് പറച്ചിലാണ്. കറുത്ത ചെട്ടിച്ചികള്‍ എന്ന കവിതയില്‍ ഇടശ്ശേരി ഇങ്ങനെ കുറിച്ചിട്ടുണ്ട്;
'ഇത്തറവാടിത്തഘോഷണത്തെപ്പോലെ
വൃത്തികെട്ടിട്ടില്ല മറ്റൊന്നുമൂഴിയില്‍'



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  5 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  6 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  6 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  7 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  7 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  7 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  8 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  8 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  8 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  8 hours ago