ന്യൂസിലന്‍ഡ് ഗ്രാന്‍ഡ് പ്രീ: പ്രണോയ്, കശ്യപ് മുന്നോട്ട്
ഓക്ലന്‍ഡ്: ന്യൂസിലന്‍ഡ് ഗ്രാന്‍ഡ് പ്രീയില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് വിജയത്തുടക്കം. പുരുഷ വിഭാഗം സിംഗിള്‍സില്‍ യു.എസ് ഓപണ്‍ ചാംപ്യനായ എച്.എസ് പ്രണോയിയും പി കശ്യപും രണ്ടാം റൗണ്ടിലേക്ക് മുന്നേറി. എന്നാല്‍ മറ്റൊരു സൂപ്പര്‍താരം അജയ് ജയറാം ആദ്യ മത്സരത്തില്‍ തോറ്റു പുറത്തായി.
നാലാം സീഡ് താരമായ പ്രണോയ് ഇന്തോനേഷ്യയുടെ ഷെസാര്‍ ഹിരന്‍ റുഷ്താവിറ്റോയെയാണ് പരാജയപ്പെടുത്തിയത്. സ്കോര്‍ 21-14, 21-16. 15ാം സീഡ് താരം കശ്യപ് ഇന്തോനേഷ്യയുടെ തന്നെ ഡയോനിസിസ് ഹായോം റുമ്പാക്കയെയാണ് പരാജയപ്പെടുത്തിയത്. സ്കോര്‍ 21-5, 21-10.
പ്രണോയിക്ക് ഇന്തോനേഷ്യയുടെ ഫിര്‍മാന്‍ അബദ്ുല്‍ കോലിക്കും കശ്യപ് ന്യൂസിലന്‍ഡ് താരം ഓസ്കാര്‍ ഗുവോയുമാണ് രണ്ടാം റൗണ്ടില്‍ എതിരാളികള്‍. അജയ് ജയറാം ചൈനീസ് തായ്പേയുടെ ചിയ ഹുങ് ലുവിനോടാണ് പരാജയപ്പെട്ടത്. സ്കോര്‍ 19-21, 13-21. അതേസമയം സിറില്‍ വര്‍മ, പ്രഫുല്‍ ജോഷി, സൗരവ് വര്‍മ, നീരജ് വസിഷ്ഠ്, സാഹില്‍ സിപാനി എന്നിവരും രണ്ടാം റൗണ്ടിലേക്ക് മുന്നേറി. സിദ്ധാര്‍ഥ് താക്കൂര്‍, സച്ചിന് റാവത്ത്, അരുണ്‍ കുമാര്‍ അശോക് എന്നിവര്‍ പരാജയപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."