HOME
DETAILS

പെണ്ണായി പിറന്നത് ഇരയായിത്തീരാനോ

  
backup
December 07 2019 | 17:12 PM

veenduvicharamasajeevan08-12-2019

 

 


ഒരുപക്ഷേ, നിങ്ങളില്‍ പലരും വായിച്ചിരിക്കാന്‍ സാധ്യതയില്ലാത്ത, വായിച്ചിട്ടുണ്ടെങ്കില്‍ത്തന്നെ മനസില്‍ സൂക്ഷിക്കാത്ത ഒരു വാര്‍ത്തയെക്കുറിച്ച് പറഞ്ഞുകൊണ്ട് ഈ കുറിപ്പ് തുടങ്ങട്ടെ.
2019 നവംബര്‍ 12നാണ് ആ വാര്‍ത്ത വന്നത്. അതൊരു ആത്മഹത്യാ വാര്‍ത്തയായിരുന്നു. കണ്ണൂര്‍ പരിയാരം സ്വദേശിനിയായ പത്താം ക്ലാസുകാരിയുടെ ആത്മഹത്യ. കണക്കുപരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞ മനോവിഷമത്തിലാണ് ആ പെണ്‍കുട്ടി ജീവനൊടുക്കിയത്.
മുതിര്‍ന്നവരും കുട്ടികളും പല പല കാരണങ്ങളാല്‍ ആത്മഹത്യ ചെയ്തുകൊണ്ടിരിക്കുന്ന ഈ നാട്ടില്‍ ആ പെണ്‍കുട്ടിയുടെ മരണം വാര്‍ത്തയേ ആകേണ്ടതല്ല.
പക്ഷേ, ആ വാര്‍ത്തയ്ക്കുള്ളില്‍ മനസ്സിനെ പിടിച്ചുലയ്ക്കുന്ന ഒരു പരാമര്‍ശമുണ്ടായിരുന്നു. താന്‍ ജീവനൊടുക്കുന്നത് വാളയാറുള്‍പ്പെടെ സമീപകാലത്തുണ്ടായ അനിഷ്ടസംഭവങ്ങളില്‍ മനംനൊന്തു കൂടിയാണെന്ന ഒരു വാചകം അവളുടെ ആത്മഹത്യാക്കുറിപ്പിലുണ്ടായിരുന്നു. ആ വാചകവും തുടര്‍ന്നുള്ള രണ്ടു വരികളും അക്ഷരാര്‍ഥത്തില്‍ നടുക്കമുളവാക്കുന്നവയായിരുന്നു.
'കേരളത്തില്‍ ജനിച്ചതില്‍ അഭിമാനമുണ്ട്. എന്നാല്‍, അടുത്തകാലത്തായി സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളില്‍ മനോവിഷമമുണ്ട് ' ജീവനൊടുക്കുന്നതിനു മുന്‍പ് ഒരു കൊച്ചുപെണ്‍കുട്ടി എഴുതിയതാണ് ഈ വരികള്‍ എന്നോര്‍ക്കുക. ജീവനൊടുക്കുന്നവര്‍ ഭംഗിവാക്കു പറയില്ലല്ലോ. അത് അവളുടെ ഹൃദയത്തിന്റെ അടിത്തട്ടില്‍നിന്നു വന്ന വാക്കുകള്‍ തന്നെയാകണം.
'വാളയാറിലെ സഹോദരിമാരുടെ മരണത്തിനു കാരണക്കാരായവര്‍ക്കു വധശിക്ഷ ലഭിക്കണ'മെന്ന അന്ത്യാഭിലാഷം കൂടി പ്രകടിപ്പിച്ചുകൊണ്ടാണു പൊള്ളുന്ന ജീവിതത്തിലേയ്ക്കു ശരിക്കും കാലെടുത്തു വച്ചിട്ടില്ലാത്ത ആ കുരുന്ന് സ്വജീവിതത്തിനു തിരശ്ശീലയിട്ടത്.
ഈ സമൂഹം അങ്ങേയറ്റം കുറ്റബോധത്തോടെ വീണ്ടുവിചാരം നടത്തേണ്ട വിഷയമാണിത്. ആത്മഹത്യ ചെയ്ത ആ പെണ്‍കുട്ടിയുടെ മനസ്സിലെ ഭീതി മാത്രമല്ല, ഈ രാജ്യത്തു ജീവിക്കാന്‍ വിധിക്കപ്പെട്ട കോടിക്കണക്കിനു പെണ്‍കിടാങ്ങളുടെ നടുക്കം കൂടിയാണ് ആ ആത്മഹത്യാക്കുറിപ്പിലുള്ളത്.
ഏതു നിമിഷവും കാമഭീകരന്മാരാല്‍ പിച്ചിച്ചീന്തപ്പെട്ടേയ്ക്കാമെന്ന ഭീതിയോടെയാണ് അവരോരോരുത്തരും കഴിയുന്നത്. അവരുടെ മുഖത്തു കാണുന്ന പുഞ്ചിരിപോലും ഭീതിക്കു മുകളില്‍ ധരിച്ച മുഖാവരണമായിത്തീര്‍ന്നിരിക്കുന്നു. തങ്ങളില്‍ ആരാണ് ഇന്നലെ ഇരയാക്കപ്പെട്ടത് എന്ന ഭയപ്പാടോടെയാണ് അവര്‍ പത്രത്താളുകളിലേയ്ക്കു നോക്കുന്നത്.
രാജ്യം ഭരിക്കുന്നവര്‍ ശീതളച്ഛായയില്‍ സുഖിച്ചരുളുന്ന ഡല്‍ഹിയിലെ തിരക്കേറിയ നിരത്തുകളിലൊന്നില്‍, ഓടിക്കൊണ്ടിരുന്ന ബസ്സില്‍ വച്ച് ഒരു പെണ്‍കുട്ടി അതിക്രൂരമായി പീഡിപ്പിക്കപ്പെടുകയും അതിലും തൃപ്തരാകാതെ കാമഭീകരന്മാര്‍ ആ പെണ്‍കുട്ടിയുടെ രഹസ്യഭാഗങ്ങള്‍ പോലും കുത്തിക്കീറുകയും ചെയ്ത സംഭവം രാജ്യത്തെയാകെ നടുക്കിയതായിരുന്നു. അത്തരമൊരു സംഭവം ഇനിയിവിടെ ആവര്‍ത്തിക്കരുതെന്ന് മനുഷ്യത്വം ഇത്തിരിയെങ്കിലും മനസ്സില്‍ സൂക്ഷിക്കുന്നവരെല്ലാം ഒരേ സ്വരത്തില്‍ പറഞ്ഞു.
പക്ഷേ, നിര്‍ഭയ കേസിന്റെ നടുക്കം മാറുംമുന്‍പു വന്നു അതിനേക്കാള്‍ ഭീകരമായ മറ്റൊരു അറുംകൊലയുടെ വാര്‍ത്ത. അത് ജമ്മുകശ്മിരിലെ കത്‌വയെന്ന കുഗ്രാമത്തില്‍ നിന്നായിരുന്നു. എട്ടുംപൊട്ടും തിരിയാത്ത നാടോടി പെണ്‍കുട്ടിയെ ബലമായി പിടിച്ചുകൊണ്ടുപോയി ക്ഷേത്രത്തിലിട്ടു ദിവസങ്ങളോളം മയക്കുമരുന്നു നല്‍കി കൂട്ടമാനഭംഗം ചെയ്തു. ക്ഷേത്രപൂജാരിയുടെ മകനും പൊലിസുകാരനുമൊക്കെ ആ കാമഭീകരസംഘത്തിലുണ്ടായിരുന്നു. പീഡിപ്പിച്ചു മതിവന്ന ആ കശ്മലന്മാര്‍ അവളെ കൊന്നു കളഞ്ഞു.
ലോകത്തെ തന്നെ നടുക്കിയ ആ സംഭവത്തില്‍ പക്ഷേ, പ്രതികളെ സഹായിക്കാന്‍ നിയമപാലകരും അഭിഭാഷകരും സമുദായ ഭ്രാന്തന്മാരും പരസ്യമായി രംഗത്തുവന്നുവെന്നതാണ് ഏറെ ഞെട്ടിപ്പിക്കുന്ന കാര്യം. ആ പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊന്നവര്‍ക്കെതിരേ സുധീരം രംഗത്തുവന്ന അഭിഭാഷകയുടെ ജീവനുനേരേപ്പോലും ഭീഷണിയുണ്ടായി. അപ്പോഴും ഈ രാജ്യത്തെ മനുഷ്യത്വം മരവിച്ചിട്ടില്ലാത്തവരെല്ലാം കണ്ണീരൊഴുക്കി പ്രാര്‍ഥിച്ചു, ഇനിയൊരു പെണ്ണിനും ഈ ഗതികെട്ട വിധിയുണ്ടാകരുതേയെന്ന്.
പക്ഷേ, കാമഭ്രാന്തു ബാധിച്ച ചെകുത്താന്മാരുടെ സ്വന്തം നാട്ടില്‍ അത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. ഓരോ സംസ്ഥാനത്തു നിന്നും ഞെട്ടിപ്പിക്കുന്ന വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ പല്ലിളിച്ചു പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു. ഇവിടെ, ഈ കേരളത്തില്‍ തന്നെ എത്ര ഭീകരസംഭവങ്ങള്‍. ഓടുന്ന ട്രെയിനില്‍വച്ചു തള്ളിത്താഴെയിട്ടാണ് സൗമ്യയെന്ന പെണ്‍കുട്ടിയെ ഒരു നരാധമന്‍ പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്തത്. സ്വന്തം വീട്ടിലിരിക്കെയാണ് നിയമവിദ്യാര്‍ഥിനിയായ ജിഷയെ മറ്റൊരു കാപാലികന്‍ പീഡിപ്പിക്കുകയും അതിക്രൂരമായി കൊല്ലുകയും ചെയ്തത്.
വാളയാറില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളാണ് കാമഭീകരന്മാരാല്‍ പിച്ചിച്ചീന്തപ്പെട്ടത്. ഒടുവില്‍ അവരും കൊല്ലപ്പെടുകയോ വിധിക്കു കീഴടങ്ങുകയോ ചെയ്തു. എല്ലാ തെളിവുകളും മായ്ച്ചു പ്രതികളെ സംരക്ഷിക്കാന്‍ അവിടെയും കാക്കിധരിച്ച കശ്മലന്മാരുണ്ടായിരുന്നു.
ലോകം പുതുവര്‍ഷത്തിലേയ്ക്കു പ്രവേശിക്കാന്‍ പോകുന്നതിന്റെ തൊട്ടുമുന്‍പ് തുടര്‍ച്ചയായി കേട്ടുകൊണ്ടിരിക്കുന്നതും കാമഭീകരന്മാരുടെ പീഡനങ്ങളുടെയും അരുംകൊലകളുടെയും വാര്‍ത്തകളാണ്. കഴിഞ്ഞ നവംബര്‍ 29 ന് ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറായ യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കുകയും ജീവനോടെ ചുട്ടെരിക്കുകയും ചെയ്തു. പാര്‍ക്കിങ് സ്ഥലത്തു നിര്‍ത്തിയിട്ട സ്‌കൂട്ടറിലെ കാറ്റഴിച്ചുവിട്ട പ്രതികള്‍ ടയര്‍ പഞ്ചര്‍ അടയ്ക്കാന്‍ സഹായിക്കാമെന്നു പറഞ്ഞ് അടുത്തുകൂടി ബലമായി പിടിച്ചുകൊണ്ടുപോയി പീഡിപ്പിച്ചശേഷം പെട്രോളൊഴിച്ചു കത്തിക്കുകയായിരുന്നു.
രണ്ടു ദിവസം കഴിഞ്ഞില്ല, പീഡനത്തിനിരയായ കോളജ് അധ്യാപിക ഒഡിഷയിലെ കോളജ് ഹോസ്റ്റലില്‍ തൂങ്ങിമരിച്ചു. പീഡിപ്പിക്കപ്പെട്ട കോളജ് അധ്യാപിക പരാതി നല്‍കിയപ്പോഴും പൊലിസ് അനങ്ങിയില്ലത്രേ. നിയമപാലകരും കൈവിട്ടപ്പോള്‍ ആ അധ്യാപികയ്ക്കു തിരഞ്ഞെടുക്കാന്‍ ഒരു മാര്‍ഗമേയുണ്ടായിരുന്നുള്ളൂ. അധ്യാപിക ജീവനൊടുക്കിയ അതേദിവസം ഛത്തീസ്ഗഡിലെ രാജ്പൂരില്‍ യുവതിയും രാജസ്ഥാനിലെ ടോങ്ക് ജില്ലയില്‍ ആറു വയസ്സുള്ള പെണ്‍കുട്ടിയും ക്രൂരമായി പീഡിപ്പിക്കപ്പെടുകയും അതേ കാപാലികരുടെ കരങ്ങളാല്‍ കൊല്ലപ്പെടുകയും ചെയ്തു.
ഡിസംബര്‍ മൂന്നിന് കര്‍ണാടകയിലെ കലബുറഗിയില്‍ സ്‌കൂളിലേയ്ക്കു പോവുകയായിരുന്ന രണ്ടാം ക്ലാസുകാരിയെ അയല്‍വാസി മിഠായി വാങ്ങിക്കൊടുക്കാമെന്നു പ്രലോഭിപ്പിച്ച് ആളൊഴിഞ്ഞ സ്ഥലത്തേയ്ക്കു കൊണ്ടുപോയി പീഡിപ്പിച്ചു കൊന്നു കനാലിലെറിഞ്ഞു. അന്നുതന്നെ ബിഹാറിലെ ബക്‌സറില്‍ പെണ്‍കുട്ടി പീഡനത്തിനിരയാകുകയും അഗ്നിക്കിരയാക്കപ്പെടുകയും ചെയ്തു.
ഉന്നാവ് സ്ത്രീസമൂഹത്തെ നടുക്കുന്ന പേരാണ്. രാഷ്ട്രീയബലമുള്ള കാമഭ്രാന്തന്റെ പീഡനത്തിനിരയായ പെണ്‍കുട്ടി പരാതി കൊടുത്തുവെന്ന പേരില്‍ അവളെയും ബന്ധുക്കളെയും വാഹനാപകടമുണ്ടാക്കി കൊല്ലാന്‍ ശ്രമിച്ചതും രണ്ടു ബന്ധുക്കള്‍ മരിച്ചതും അവള്‍ ദിവസങ്ങളോളം അതിദാരുണാവസ്ഥയില്‍ കഴിഞ്ഞതും മനഃസാക്ഷിയെ നടുക്കുന്ന ഓര്‍മയാണ്.
അതേ ഉന്നാവില്‍ അതിലും ക്രൂരമായ മറ്റൊരു കൊലപാതകശ്രമം നടന്നു. പീഡനത്തിനിരയായ യുവതിയെ പീഡനക്കേസിലെ പ്രതികളും സുഹൃത്തുക്കളും ചേര്‍ന്ന് ജീവനോടെ കത്തിക്കുകയായിരുന്നു. 90 ശതമാനം പൊള്ളലേറ്റ അവള്‍ ഏറെ ദിവസം മരണത്തോടു മല്ലടിച്ച് ഒടുവില്‍ വിധിക്കു കീഴടങ്ങി. ഉന്നാവിലെ പെണ്‍കുട്ടിയെ കത്തിച്ച അതേദിവസം ബംഗാളിലെ മാള്‍ജയില്‍ യുവതിയെ ബലാത്സംഗം ചെയ്തശേഷം കത്തിച്ചുകൊന്നു.
സിസ്റ്റര്‍ ലൂസി കളപ്പുര എഴുതിയ പുസ്തകത്തിലെ വെളിപ്പെടുത്തലും നമ്മെ ഞെട്ടിക്കുന്നു. നാലുതവണ വൈദികര്‍ ബലമായി തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് അവര്‍ പറയുന്നത്. കര്‍ത്താവിന്റെ മണവാട്ടികള്‍ക്കുപോലും പീഡകന്മാരില്‍ നിന്നു രക്ഷയില്ലാത്ത നാട്ടില്‍ ആര്‍ക്കുണ്ട് രക്ഷ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രത്തൻ ടാറ്റയുടെ സ്വത്തിന്റെ വിഹിതം വളർത്തുനായ ടിറ്റോയ്ക്കും

National
  •  2 months ago
No Image

പത്രിക സമര്‍പ്പണം അവസാനിച്ചു; പാലക്കാട് 16, വയനാട് 21, ചേലക്കര 9, സ്ഥാനാര്‍ത്ഥികള്‍; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രണ്ട് അപരന്‍മാര്‍ രംഗത്ത്

Kerala
  •  2 months ago
No Image

വ്യാജ ബോംബ് ഭീഷണികളിൽ വലഞ്ഞ് യാത്രക്കാർ; ഭീഷണി 25 വിമാനങ്ങൾക്ക്

National
  •  2 months ago
No Image

ഞായറാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

Kerala
  •  2 months ago
No Image

വൃക്കകളെ ആരോ​ഗ്യത്തോടെ നിലനിർത്തണോ എങ്കിൽ ഈ കാര്യങ്ങൾ ശ്ര​ദ്ധിക്കുക

Health
  •  2 months ago
No Image

യു.എ.ഇ; ദേശീയ പതാക ദിനം; 30 ദിവസത്തെ ആഘോഷങ്ങളുമായി ദുബൈ

uae
  •  2 months ago
No Image

കല്ലമ്പുഴയില്‍ ജല നിരപ്പുയരുന്നു, മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിയെ തെറ്റിധരിപ്പിച്ചിട്ടില്ല, പരസ്പര വിരുദ്ധവുമായ ആരോപണം; തോമസ് കെ തോമസിനെതിരേ രൂക്ഷവിമര്‍ശനവുമായി ആന്റണി രാജു

Kerala
  •  2 months ago
No Image

'ഒടുവില്‍ സിപിഎം അനുനയിപ്പിച്ചു'; രാജിപ്രഖ്യാപിച്ച സിപിഎം നേതാവ് അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടില്ല

Kerala
  •  2 months ago
No Image

'അത് ആന്റണി രാജു പൊട്ടിച്ച ബോംബ്': കോഴ ആരോപണം തള്ളി തോമസ് കെ തോമസ്

Kerala
  •  2 months ago