വരന്തരപ്പിള്ളിയില്‍ കുഷ്ഠരോഗ ലക്ഷണങ്ങള്‍ കണ്ടെത്തി
പുതുക്കാട്: വരന്തരപ്പിള്ളിയില്‍ ഇതര സംസ്ഥാന തൊഴിലാളികളായ നാലുപേര്‍ക്ക് കുഷ്ഠരോഗ ലക്ഷണങ്ങള്‍ കണ്ടെത്തി. കുഷ്ഠരോഗ നിയന്ത്രണ പ്രചാരണ പരിപാടിയായ അശ്വമേധത്തിന്റെ ഭാഗമായി വരന്തരപ്പിള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നടത്തിയ സ്ക്രീനിങ് ക്യാംപിലാണ് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. ബംഗാള്‍ സ്വദേശിയായ നാലു പേരെയും വിദഗ്ധ ചികിത്സക്കായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
ജില്ലാ മെഡിക്കല്‍ ഓഫിസിന്റെ നിര്‍ദേശപ്രകാരം ഇതര സംസ്ഥാനക്കാര്‍ക്കായി നടത്തിയ സ്ക്രീനിങ് ക്യാംപില്‍ 119 തൊഴിലാളികള്‍ പങ്കെടുത്തു. ഇതില്‍ പുരുഷന്മാരായ നാലു പേര്‍ക്കാണ് കുഷ്ഠരോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയത്.
വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് ഇ.എം ഉമ്മര്‍ ക്യാംപ് ഉദ്ഘാടനം ചെയ്തു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.എസ് പ്രേമ, പഞ്ചായത്തംഗങ്ങളായ കൃഷ്ണന്‍കുട്ടി പൊട്ടനാട്ട്, ബിജു കുന്നേല്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."