പ്രളയം; കൂടപ്പുഴ തടയണയ്ക്ക് ബലക്ഷയമുള്ളതായി റിപ്പോര്‍ട്ട്
ചാലക്കുടി: പ്രളയത്തെ തുടര്‍ന്ന് കൂടപ്പുഴ തടയണയ്ക്ക് ബലക്ഷയം സംഭവിച്ചതായി റിപ്പോര്‍ട്ട്. ചാലക്കുടിപുഴക്ക് കുറുകെ കൂടപ്പുഴയില്‍ നിര്‍മിച്ച തടയണക്കാണ് ബലക്ഷയമുള്ളതായി കണ്ടെത്തിയിരിക്കുന്നത്.
മൈനര്‍ ഇറിഗേഷന്‍ വിഭാഗം നടത്തിയ പരിശോധനയിലാണ് ബലക്ഷയം സംബന്ധിച്ച കാര്യങ്ങള്‍ സ്ഥിരീകരിച്ചത്. പ്രളയത്തെ തുടര്‍ന്നുണ്ടായ കുത്തൊഴുക്കിലാണ് തടയണക്ക് കേടുപാടുകള്‍ സംഭവിച്ചിരിക്കുന്നത്. മൈനര്‍ ഇറിഗേഷന്‍ വിഭാഗം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എക്‌സി. എന്‍ജിനീയര്‍ സ്ഥലത്ത് പരിശോധന നടത്തും.
തുടര്‍ന്ന് ബലപ്പെടുത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കും. തടയണയില്‍ വെള്ളം താല്‍കാലികമായി കെട്ടി നിര്‍ത്താനുള്ള തയാറെടുപ്പിലാണ് മൈനര്‍ ഇറിഗേഷന്‍ വകുപ്പ്.
തടയണയുടെ മേലൂര്‍ ഭാഗത്ത് പുഴയോരവും കാര്യമായ രീതിയില്‍ ഇടിഞ്ഞിട്ടുണ്ട്. ഇവിടെയുണ്ടായിരുന്ന കരിങ്കല്‍ സംരക്ഷണ ഭിത്തിയും ഇടിഞ്ഞ് വീണു.
ഇതിന്റെ കേടുപാടുകള്‍ തീര്‍ക്കുന്ന പ്രവൃത്തികള്‍ ഇപ്പോള്‍ നടക്കുന്നുണ്ട്. മേജര്‍ ഇറിഗേഷനാണ് നിര്‍മാണ ചുമതല.
ഈ പ്രവൃത്തികള്‍ പൂര്‍ത്തിയാതിന് ശേഷമെ ഷട്ടറുകള്‍ സ്ഥാപിക്കാനാകൂ. ഷട്ടറുകള്‍ സ്ഥാപിക്കാത്തതിനെ തുടര്‍ന്ന് തടയണയില്‍ വെള്ളം കെട്ടിനിര്‍ത്താനാകുന്നില്ല.
ഇതേ തുടര്‍ന്ന് പ്രദേശത്തെ കിണറുകളിലെ ജലവിതാനം കാര്യമായി താഴ്ന്നിട്ടുണ്ട്. തടയണയെ ആശ്രയിച്ച് ജലസേചനം നടത്തുന്ന നിരവധി ജലസേചന പദ്ധതികളുടെ പ്രവര്‍ത്തനവും അവതാളത്തിലായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."