HOME
DETAILS
MAL
പൗരത്വ ബില്‍ പ്രതിഷേധം രണ്ടാം സ്വാതന്ത്ര്യസമരമാകും: മമത
backup
December 07 2019 | 17:12 PM
കൊല്‍ക്കത്ത: പൗരത്വ ബില്ലിനെതിരേ പ്രതിപക്ഷ കക്ഷികള്‍ പ്രതിഷേധം ശക്തമാക്കിയിരിക്കേ, വീണ്ടും രൂക്ഷ പ്രതികരണവുമായി ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി. പൗരത്വ ബില്ലിനെതിരായ സമരം രാജ്യത്തെ രണ്ടാം സ്വാതന്ത്ര്യസമരമായി മാറുമെന്ന് ഇന്നലെ തൃണമൂല്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിയില്‍ അവര്‍ പറഞ്ഞു.
ഭരണഘടനയ്ക്ക് എതിരാകാത്ത വിധം എല്ലാവര്ക്കും പൗരത്വം നല്കുകയാണെങ്കില് അതിനെ അംഗീകരിക്കുമെന്നും അതല്ലാതെ മതത്തിന്റെ പേരില്‍ ജനങ്ങളെ തമ്മിലടിപ്പിക്കാനാണ് പരിപാടിയെങ്കില്‍ അതിനെ അവസാനം വരെ എതിര്‍ക്കുമെന്നും അവര്‍ പറഞ്ഞു. പൗരത്വ ബില്ലിന്മേല് ചര്‍ച്ചകളുണ്ടാക്കി സാമ്പത്തിക പ്രതിസന്ധിയടക്കമുള്ള രാജ്യത്തെ യഥാര്‍ഥ പ്രശ്നങ്ങളില്‍നിന്നു ജനശ്രദ്ധ തിരിച്ചുവിടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അവര്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."