കോ-ഓപറേറ്റീവ് സൊസൈറ്റി തട്ടിപ്പിനെതിരേ നിക്ഷേപകര്‍ രംഗത്ത്
മാള: കോ-ഓപറേറ്റീവ് സൊസൈറ്റി തട്ടിപ്പിനെതിരേ നിക്ഷേപകര്‍ രംഗത്ത്. മാള ഗ്രാമപഞ്ചായത്ത് റൂറല്‍ നോണ്‍ അഗ്രികള്‍ച്ചറല്‍ ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് നമ്പര്‍ ആര്‍ 1302 എന്ന സ്ഥാപനത്തില്‍ പണം നിക്ഷേപിച്ച നിരവധി ആളുകളാണു തട്ടിപ്പിനെതിരേ രംഗത്തു വന്നിട്ടുള്ളത്.
15 ലക്ഷം രൂപ വരെ നിക്ഷേപിച്ചവര്‍ ഇതില്‍ ഉണ്ട്. 18.50 ശതമാനം മുതല്‍ പത്തു ശതമാനം വരെ പലിശ വാഗ്ദാനം ചെയ്താണ് സ്ഥാപനം നിക്ഷേപം സ്വീകരിച്ചിട്ടുള്ളത്. ഒരു വര്‍ഷം കാലവധിയുള്ള നിക്ഷേപങ്ങള്‍ കാലവധി കഴിഞ്ഞിട്ടും പണം തിരികെ നല്‍കാതെ നിക്ഷേപകരെ വഞ്ചിക്കുന്ന നിലപാടാണ് സ്ഥാപന ഉടമകള്‍ സ്വീകരിച്ചിട്ടുള്ളതെന്ന് നിക്ഷേപകര്‍ പറയുന്നു.
വി.കെ ഷാജി ,വി.സി രവി,റിയനാസ് ഷിഹാബ്,ഡോളി ഷാജി തുടങ്ങിയവര്‍ തട്ടിപ്പിനെതിരേ മാള പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. സാധാരണക്കാരായ ആളുകളാണു തട്ടിപ്പിനിരയായവരെല്ലാം. വിവാഹം, വീടുപണി, വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങള്‍ക്കു വേണ്ടി നീക്കി വെച്ച പണമാണു സ്ഥാപനത്തില്‍ നിക്ഷേപിച്ചതെന്നു നിക്ഷേപകര്‍ പറയുന്നു. 18.50 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്തു നിര്‍ബന്ധിച്ചാണു പലരെയും കെണിയില്‍ വീഴ്ത്തിയതെന്നു നിക്ഷേപകര്‍ ആരോപിച്ചു.
ആറു മാസം മുന്‍പു നിക്ഷേപകര്‍ക്കു നല്‍കിയ ചെക്ക് പണമില്ലാതെ മടങ്ങിയതായും ആരോപണമുണ്ട്. സൊസൈറ്റി സെക്രട്ടറി, പ്രസിഡന്റ് തുടങ്ങിയവര്‍ നടത്തിയ സാമ്പത്തിക തട്ടിപ്പിനെതിരേ കോടതിയില്‍ കേസ് കൊടുക്കാനും തീരുമാനിച്ചതായി തട്ടിപ്പിനിരയായവര്‍ അറിയിച്ചു. തട്ടിപ്പു നടത്തിയ സ്ഥാപനത്തിനു മുന്നില്‍ നിരാഹാര സമരം തുടങ്ങാനും തീരുമാനിച്ചതായി തട്ടിപ്പിനിരയായവര്‍ പറഞ്ഞു. വി.കെ ഷാജി, വി.സി രവി, റിയനാസ് ഷിഹാബ്, ഡോളി ഷാജി തുടങ്ങിയവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."