HOME
DETAILS
MAL
വില വര്‍ധന ഇരുട്ടടി: എം.എം ഹസന്
backup
August 02 2017 | 01:08 AM
തിരുവനന്തപുരം: പാചകവാതക സിലിണ്ടറിന്റെ സബ്സിഡി നിര്‍ത്തലാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം വിലക്കയറ്റംകൊണ്ട് വീര്‍പ്പുമുട്ടുന്ന ജനങ്ങള്‍ക്ക് ഇരുട്ടടിയാകുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ എം.എം ഹസന്. അടുത്ത മാര്‍ച്ചോടെ സബ്സിഡി നിര്‍ത്തലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനം അതിരൂക്ഷമായ വിലക്കയറ്റത്തിന് ഇടവരുത്തും. ജി.എസ്.ടിയുടേയും പാചകവാതക വിലവര്‍ധനവിന്റെയും പേരില്‍ പ്രധാനമന്ത്രി ജനങ്ങളെ കൊള്ളയടിക്കുകയാണ്. സ്വന്തമായി കുടുംബമില്ലാത്ത പ്രധാനമന്ത്രിക്ക് കുടുംബങ്ങളുടെ ചെലവും അവരുടെ ബുദ്ധിമുട്ടും മനസിലാക്കാന്‍ കഴിയില്ലെന്നും ഹസന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."