ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങി ഗള്‍ഫില്‍ പോയ യുവാവ് പൊലിസ് പിടിയില്‍
ഷൊര്‍ണൂര്‍: വീട്ടില്‍ അതിക്രമിച്ച് കയറി ഭാര്യയെ ചവിട്ടിവീഴ്ത്തി ബലം പ്രയോഗിച്ച് വായില്‍ മണ്ണെണ്ണയൊഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍, ജാമ്യത്തിലിറങ്ങി ഗള്‍ഫില്‍ പോയ യുവാവ് പൊലിസ് പിടിയിലായി. മലപ്പുറം തിരൂര്‍ തൃപ്പംകാവ് കോതറക്കാവ് വീട്ടില്‍ പ്രകാശനെ (38)യാണ് ഷൊര്‍ണൂര്‍ എസ്.ഐ എം. സുജിത്തിന്റെ നേതൃത്വത്തിലുള്ള സീനിയര്‍ സി.പി.ഒമാരായ റഷീദലി, ശ്രീനിവാസന്‍, സി.പി.ഒ മാരായ രാജേഷ്, മുരളി എന്നിവരടങ്ങുന്ന സംഘം ഇന്നലെ തിരൂരില്‍നിന്ന് അറസ്റ്റ് ചെയ്തത്.
2014 ജൂണ്‍ അഞ്ചിന് ഷൊര്‍ണൂര്‍ ഗണേശ് ഗിരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവാവിന്റെ ഭാര്യ കാവ്യ മാതാപിതാക്കളോപ്പം ഗണേശ്ഗിരിയില്‍ വാടക വീട്ടില്‍ താമസിച്ച് വരുകയായിരുന്നു. ഭര്‍ത്താവിന്റെ ചവിട്ടേറ്റ് തറയില്‍ വീണ കാവ്യ കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടപ്പോള്‍ മണ്ണെണ്ണ കുപ്പി എടുത്ത് കൊണ്ടുവന്നു വായ ബലമായി പിടിച്ച് എണ്ണ ഒഴിച്ചു കൊടുക്കുകയായിരുന്നു. മണ്ണെണ്ണ ഇറക്കാതെ തുപ്പിക്കളഞ്ഞത് കൊണ്ടാണ് കാവ്യ രക്ഷപ്പെട്ടത്. 2017ല്‍ ഒറ്റപ്പാലം അസിസ്റ്റന്റ് സെഷന്‍സ് കോടതി പ്രകാശനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."