HOME
DETAILS
MAL
ഉത്തരകൊറിയയെ തകര്‍ക്കാന്‍ യുദ്ധത്തിനു ട്രംപ് തയ്യാര്‍- യു.എസ് സെനറ്റര്‍
backup
August 02 2017 | 03:08 AM
വാഷിങ്ടണ്‍: ഉത്തരകൊറിയയെ തകര്‍ക്കാന്‍ യുദ്ധത്തിന് തയ്യാറായി യു.എസ്. ആണവായുധ പരീക്ഷണങ്ങളില്‍ വിജയിക്കാന്‍ അനുവദിക്കില്ലെന്നും ഉത്തരകൊറിയയെ യുദ്ധം ചെയ്ത് തകര്‍ക്കുമെന്നും പ്രസിഡന്റ് ട്രംപ് പറഞ്ഞതായി യു.എസ് സെനറ്റര്‍. എന്‍.ബി.സി ചാനലിന്റെ പ്രഭാത പരിപാടിയിലാണ് സെനറ്ററായ ലിന്‍ഡ്സെ ഗ്രഹാമിന്റെ പ്രതികരണം.
ഉത്തരകൊറിയയെ നിലക്കു നിര്‍ത്തുന്നതില്‍ ചൈന പരാജയപ്പെട്ടാല്‍ യു.എസ് മുന്നിട്ടിറങ്ങുമെന്നും അദ്ദേഹം കവ്യക്തമാക്കി. യു.എന്നിന്റെ വിലക്കുകളെ മറികടന്നാണ് കൊറിയ ആണവ പരീക്ഷണങ്ങള്‍ നടത്തുന്നത്. നയതന്ത്രപരമായ സമീപനമാണ് തങ്ങള്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ തങ്ങള്‍ക്കെതിരെ എന്തെങ്കിലും നീക്കത്തിന് ഉത്തരകൊറിയയെ അനുവദിക്കില്ലെന്നും ട്രംപ് സൂചിപ്പിച്ചതായി ലിന്‍ഡ്സെ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."