ബിഹാറിലെ പുതിയ മന്ത്രി സഭയില്‍ 76 ശതമാനം ക്രിമിനല്‍ കേസ് പ്രതികള്‍
പട്‌ന: ബിഹാറില്‍ പുതുതായി അധികാരമേറ്റ നിതീഷ് കുമാറിന്റെ മന്ത്രി സഭയിലെ 76 ശതമാനം മന്ത്രിമാരും ക്രിമിനല്‍ കേസ് പ്രതികളെന്ന് റിപ്പോര്‍ട്ട്. അസോസിയേഷന്‍ ഫോര്‍ ഡമോക്രാറ്റാസ് ആണ് റിപ്പോര്‍ട്ട് പുറത്തു വിട്ടത്.
ആകെയുള്ള 29 മന്ത്രിമാരില്‍ 22 പേര്‍ക്കെതിരെയും കേസുണ്ട്. ഇവരില്‍ ഒമ്പതു പേര്‍ക്കെതിരെ ഗുരുതരമായ കേസുകളാണുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ കൊലപാതകം, വഞ്ചനാക്കുറ്റം, സ്ത്രീകള്‍ക്കെതിരായ അതിക്രമം തുടങ്ങിയവയും ഉള്‍പെടുന്നു.
മഹാസഖ്യത്തിന്റെ കീഴിലുള്ള നിതീഷ് കുമാര്‍ മന്ത്രിസഭയില്‍ താരതമ്യേന ക്രിമിനലുകള്‍ കുറവായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 28 മന്ത്രിമാരില്‍ 19 പേര്‍ക്കെതിരെയാണ് കേസുണ്ടായിരുന്നത്.
2014ലെ ലോക്‌സഭ, 2015 നവംബറിലെ തെരഞ്ഞെടുപ്പ് എന്നിവക്ക് മുന്നോടിയായി എം.എല്‍.എമാരും കൗണ്‍സിലര്‍മാരും സമര്‍പ്പിച്ച സത്യവാങ്മൂലത്തെ അടിസ്ഥാനമാക്കിയുള്ളതാണ് റിപ്പോര്‍ട്ട്.
ഒരു വനിതാ മന്ത്രി മാത്രമാണ് പുതിയ മന്ത്രിസഭയിലുള്ളത്. ആദ്യത്തെ മന്ത്രിസഭയില്‍ രണ്ടു പേരുണ്ടായിരുന്നു. പുതിയ മന്ത്രിസഭയിലെ ഒമ്പതു മന്ത്രിമാര്‍ എട്ടാം ക്ലാസിനും പന്ത്രണ്ടാം ക്ലാസിനും ഇടയില്‍ മാത്രം വിദ്യാഭ്യാസമുള്ളവരാണ്. 18 പേര്‍ ഉന്നത വിദ്യാഭ്യാസം നേടിയവരാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."