HOME
DETAILS

ജീവന്‍ പോയാലും ബംഗാള്‍ വിഭജനത്തെ പിന്തുണക്കില്ല- മമത

  
backup
August 02 2017 | 06:08 AM

will-give-up-life-but-will-never-support-division-of-bengal

കൊല്‍ക്കത്ത:  സംസ്ഥാനത്തെ വിഭജിക്കാനുള്ള നീക്കത്തെ ഒരിക്കലും പിന്തുണയ്ക്കില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഡാര്‍ജിലിങ്ങില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കി സംസ്ഥാനത്ത് സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങളില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പങ്കുചേരണമെന്നും മമത ആവശ്യപ്പെട്ടു. കഴിഞ്ഞ 48 ദിവസമായി ഇവിടെ സംഘര്‍ഷാവസ്ഥ തുടരുകയാണ്.

എന്ത് സംഭവിച്ചാലും സംസ്ഥാനത്തെ വിഭജിക്കാനുള്ള നീക്കത്തെ താന്‍ പിന്തുണയ്ക്കില്ല. അതിനുവേണ്ടി ജീവന്‍  ത്യജിക്കാനും തയ്യാറാണെന്ന് എല്ലാവരും ഓര്‍ക്കണം. ഇത് ഇന്ത്യയാണ്. ഇതിനെ സംരക്ഷിക്കുകയാണ് നമ്മുടെ ബാധ്യത. അല്ലാതെ വിഭജിക്കുകയല്ല- മമത പറഞ്ഞു.

 ബംഗാളിലെ എല്ലാ ജില്ലകളെയും പോലെ തന്നെ ഡാര്‍ജലിങ് കുന്നുകളേയും താന്‍ ഇഷ്ടപ്പെടുന്നുവെന്ന് അവര്‍ പറഞ്ഞു. ഇത് ബംഗാളിന്റെ ഭാഗമാണെന്ന് ജനങ്ങള്‍ മനസ്സിലാക്കണമെന്നും മമത ആവശ്യപ്പെട്ടു.

സംഘര്‍ഷം നിലനില്‍ക്കുന്ന ഈ കുന്നുകള്‍ വിഭജനത്തിന്റെ പേരില്‍ വിട്ടുകൊടുക്കാന്‍ താന്‍ തയ്യാറല്ല. ഈ കുന്നുകളാണ് ബംഗാളിന്റെ സൗന്ദര്യം. അത് ഭാവിയിലും ഇതുപോലെ ഉണ്ടാവണമെന്നാണ് താനടക്കമുള്ളവര്‍ ആഗ്രഹിക്കുന്നത്. ഡാര്‍ജിലിംഗിന്റയും ബംഗാളിന്റേയും വിഭജനത്തെയല്ല, വികസനമാണ് താന്‍ ലക്ഷ്യമിടുന്നത്, മേഖലയില്‍ സംഘര്‍ഷം ഉണ്ടാക്കി സമാധാനം നഷ്ടപ്പെടുത്താനുള്ള ശ്രമം അനുവദിക്കില്ലെന്നും മമത പറഞ്ഞു.

ഡാര്‍ജിലിംഗില്‍ ഗൂര്‍ഖാലാന്റ് വേണമെന്ന ആവശ്യമുയര്‍ത്തിയാണ് പ്രക്ഷോഭം നടക്കുന്നത്. ഗൂര്‍ഖ ജന്മുക്തി മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രക്ഷോഭം രാഷ്ട്രീയ നേട്ടത്തിനു വേണ്ടി മാത്രമാണെന്നാണ് മമത ആരോപിക്കുന്നത്.





















Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൂന്നാറിലെ യുവാവിന്റെ മരണം കൊലപാതകം; സഹോദരന്‍ അറസ്റ്റില്‍

Kerala
  •  17 days ago
No Image

എറണാകുളത്ത് വിനോദയാത്രയ്‌ക്കെത്തിയ സ്‌പെഷ്യല്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ

Kerala
  •  17 days ago
No Image

ഇപി-ഡിസി പുസ്തക വിവാദം; വീണ്ടും അന്വേഷണം നടത്താന്‍ ഉത്തരവിട്ട് ഡിജിപി

Kerala
  •  17 days ago
No Image

കറന്റ് അഫയേഴ്സ്-11-27-2024

PSC/UPSC
  •  17 days ago
No Image

വാളയാർ പൊലിസ് സ്റ്റേഷനിലെ കസ്റ്റഡി വാഹനത്തിന് തീവെച്ചു, ഒരാള്‍ പിടിയില്‍

Kerala
  •  17 days ago
No Image

സംഭല്‍ വെടിവയ്പ്പ്: ഇരകള്‍ക്ക് പൊലിസിന്റെ ഭീഷണി, വെള്ളപേപ്പറില്‍ ഒപ്പുവയ്ക്കാന്‍ നിര്‍ബന്ധിപ്പിക്കുന്നു; അടിമുടി ദുരൂഹത

National
  •  17 days ago
No Image

വീട്ടിൽ ലഹരിമരുന്ന് പരിശോധനക്കെത്തിയ പൊലിസ് മകനെ കസ്റ്റഡിയിലെടുക്കുന്നത് തടഞ്ഞ വീട്ടമ്മയെ മർദിച്ചെന്ന് പരാതി

Kerala
  •  17 days ago
No Image

പാസ്‌പോര്‍ട്ടില്‍ പങ്കാളിയുടെ പേരുചേര്‍ക്കാനും ഒഴിവാക്കാനും ഇനി പുതിയ നിയമം; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ...

National
  •  17 days ago
No Image

കേരളത്തിലെ വിദ്യാഭ്യാസ-തൊഴില്‍ മേഖലയെ ഗവര്‍ണര്‍ പരിഹസിക്കുന്നു; വിസി നിയമനത്തിനെതിരെ വിമര്‍ശനവുമായി സിപിഎം

Kerala
  •  17 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; ഫൈനലിലെ മൂന്നാം ​മത്സരത്തിൽ ​ഗുകേഷിന് ജയം

Others
  •  17 days ago