HOME
DETAILS
MAL
'ഇതു സ്ത്രീകള്‍ക്കുള്ള സ്ഥലമല്ല'
backup
December 08 2019 | 02:12 AM
ലഖ്നൗ: നിരന്തരമായ ബലാത്സംഗക്കേസുകളില്‍ നിസംഗത തുടരുന്ന യു.പി സര്‍ക്കാരിനെതിരേ രൂക്ഷപ്രതികരണവുമായി പ്രതിപക്ഷം.
നിയമസഭയ്ക്കു മുന്നില്‍ ധര്‍ണ നടത്തിയായിരുന്നു മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവിന്റെ പ്രതിഷേധം. യു.പി മുഖ്യമന്ത്രിയും ഡി.ജി.പിയും രാജിവയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലെത്തി ബന്ധുക്കളെ കണ്ട കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയും സര്‍ക്കാരിനെതിരേ രൂക്ഷമായാണ് പ്രതികരിച്ചത്. ഇവിടെ സ്ത്രീകള്‍ക്കു സുരക്ഷിത സ്ഥലമില്ലെന്നായിരുന്നു അവര്‍ പറഞ്ഞത്.
ലക്നോവിലെ ബി.ജെ.പി ആസ്ഥാനത്തിനു മുന്നില്‍ പ്രകടനവും ഉപരോധവും നടത്തിയായിരുന്നു കോണ്‍ഗ്രസ് പ്രതികരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."