HOME
DETAILS
MAL
സി.കെ വിനീതിന് ജോലി, പി.യു ചിത്രയ്ക്ക് പ്രത്യേക ധനസഹായവും നല്കാന് തീരുമാനം
backup
August 02 2017 | 06:08 AM
തിരുവനന്തപുരം: മലയാളി ഫുട്ബോള്‍ താരം സി.കെ വിനീതിന് ജോലിയും അത്ലറ്റ് പി.യു ചിത്രയ്ക്ക് പ്രത്യേക ധനസഹായവും നല്കാന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.
വിനീതിനെ സെക്രട്ടറിയറ്റ് അസിസ്റ്റന്റായി നിയമിക്കാനാണ് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായത്. ഹാജര്‍ കുറവായതിന്റെ പേരില്‍ ഏജീസ് ഓഫിസില്‍ നിന്ന് വിനീതിനെ പിരിച്ചുവിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ ജോലി നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചത്. 2012 ലായിരുന്നു സ്്പോര്‍ട്സ് ക്വാട്ടയില്‍ വിനീത് ജോലിയില്‍ പ്രവേശിച്ചത്.
അത്ലറ്റ് പി.യു ചിത്രയ്ക്ക് പരിശീലനത്തിനായി ധനസഹായം നല്‍കാനും യോഗം തീരുമാനിച്ചിട്ടുണ്ട്. മാസം 10000 രൂപയും ദിവസം 500 രൂപ ബത്തയും നല്‍കാനാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."