HOME
DETAILS
MAL
ദയാ ഹരജി പിന്‍വലിച്ച് നിര്‍ഭയ കേസ് പ്രതി
backup
December 08 2019 | 02:12 AM
ന്യൂഡല്‍ഹി: വധശിക്ഷയില്‍ ഇളവ് ആവശ്യപ്പെട്ട് രാഷ്ട്രപതിക്കു സമര്‍പ്പിച്ച ദയാഹരജി പിന്‍വലിക്കുകയാണെന്നു നിര്‍ഭയാ കേസിലെ പ്രതി വിനയ് ശര്‍മ. വധശിക്ഷ വിധിക്കപ്പെട്ട നാലു പ്രതികളില്‍ ഇയാള്‍ മാത്രമാണ് ദയാ ഹരജി സമര്‍പ്പിച്ചിരുന്നത്.
എന്നാല്‍, ഹരജി തള്ളണമെന്നു കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെടുകയും ഇത്തരത്തിലുള്ള കേസുകളില്‍ ദയാ ഹരജി സമര്‍പ്പിക്കാന്‍ അവസരം നല്കരുതെന്നു രാഷ്ട്രപതി പറയുകയും ചെയ്തിരുന്നു. ഇതോടെയാണ് പ്രതി ദയാ ഹരജി പിന്‍വലിക്കുന്നത്. ഹരജി പിന്‍വലിക്കുന്നതായി അറിയിച്ച് പ്രതി രാഷ്ട്രപതിക്കു കത്തയച്ചിട്ടുണ്ട്. നേരത്തെ തന്റെ പേരില്‍ ആഭ്യന്തര മന്ത്രാലയം നല്കിയ ദയാ ഹരജിയില്‍ താനല്ല ഒപ്പിട്ടതെന്നും പ്രതി അവകാശപ്പെടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."