മഅ്ദനിയുടെ യാത്ര: കര്‍ണാടക സര്‍ക്കാരിന് മുഖ്യമന്ത്രി കത്തയക്കും
തിരുവനന്തപുരം: പി.ഡി.പി ചെയര്മാന് അബ്ദുന്നാസര്‍ മഅ്ദനിയുടെ കേരളത്തിലേക്കുള്ള യാത്രയിലെ അനിശ്ചിതത്വം നീക്കാന്‍ കര്‍ണാടക സര്‍ക്കാരിന് മുഖ്യമന്ത്രി പിണറായി വിജയന് കത്തയക്കും. സുരക്ഷാ ചെലവ് താങ്ങാനാവാത്തതിനാല്‍ കേരളത്തിലേക്കും തല്ക്കാലം വരുന്നില്ലെന്ന് മഅ്ദനി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതേതുടര്‍ന്ന് പൂന്തുറ സിറാജിന്റെ നേതൃത്വത്തിലുള്ള പി.ഡി.പി നേതാക്കള്‍ ഇന്ന് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു.
മറുപടി ലഭിച്ചശേഷം തുടര്നടപടിയെടുക്കാമെന്നു മുഖ്യമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ടെന്നു പി.ഡി.പി സംസ്ഥാന വര്‍ക്കിങ് ചെയര്മാന് പൂന്തുറ സിറാജ് അറിയിച്ചു.
മഅദനിയെ കര്‍ണാടക സര്‍ക്കാര്‍ അതിര്‍ത്തിവരെ എത്തിച്ചാല്‍ തുടര്‍ന്നുള്ള സുരക്ഷ കേരളം ഏറ്റെടുക്കാമെന്നു മുഖ്യമന്ത്രി അറിയിച്ചതായും പി.ഡി.പി നേതാക്കള്‍ പറഞ്ഞു.
അതേസമയം, കേരളത്തിലെത്താന്‍ തുകയില്‍ ഇളവുവേണമെന്നു ആവശ്യപ്പെട്ട് മഅദനി സുപ്രീം കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
സുപ്രിംകോടതി ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ചതിനെ തുടര്‍ന്നാണ് മഅ്ദനിയ്ക്ക് കേരളത്തിലേക്ക് വരുന്നതിന് അവസരമൊരുങ്ങിയത്. 14.80 ലക്ഷം രൂപ കെട്ടിവെക്കണമെന്ന കര്‍ണാടക പൊലിസിന്റെ നിലപാടാണ് ഇപ്പോള്‍ യാത്രയ്ക്ക് തിരിച്ചടിയായിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."