ചിലര്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നു; എസ്.എന്‍.ഡി.പി വിശ്വാസികള്‍ക്കൊപ്പം: തുഷാര്‍ വെള്ളാപ്പള്ളി
തിരുവനന്തപുരം: സര്‍ക്കാരിനൊപ്പമല്ല എസ്.എന്‍.ഡി.പി വിശ്വാസികള്‍ക്കൊപ്പമെന്ന് ബി.ഡി.ജെ.എസ് ചെയര്മാന് തുഷാര്‍ വെള്ളാപ്പള്ളി. ഇത് പലവട്ടം ആവര്‍ത്തിച്ചിട്ടുണ്ടെങ്കിലും ചിലര്‍ മനപൂര്‍വം തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന് സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തിവരുന്ന നിരാഹാര സമരത്തിന്റെ അഞ്ചാം ദിവസത്തെ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നവോഥാനം മുന്‍നിര്‍ത്തി സര്‍ക്കാര്‍ നടത്തുന്ന പരിപാടിയായതുകൊണ്ടാണ് വനിതാ മതിലിന്റെ ഭാഗമാകുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ പിടിവാശിയാണ് എല്ലാത്തിനും കാരണം. നവോത്ഥാന പ്രസ്ഥാനമായതിനാലാണ് എസ്എന്‍ഡിപി മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുത്തത്. 98 ശതമാനം വിശ്വാസികളും രണ്ട് ശതമാനം അവിശ്വാസികളും തമ്മിലുള്ള പോരാട്ടമാണ് സംസ്ഥാനത്ത് നടക്കുന്നത്. ബി.ഡി.ജെ.എസ് എസ്.എന്‍.ഡി.പിയുടെ ബി ടീമല്ല രാഷ്ട്രീയപാര്‍ട്ടിയാണെന്നും തുഷാര്‍ വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."