HOME
DETAILS

ഇന്ത്യന്‍ സ്റ്റീല്‍ പൈപ്പുകള്‍ക്ക് അമേരിക്ക തീരുവ ചുമത്തും

  
backup
December 07 2018 | 19:12 PM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%80%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%88%e0%b4%aa%e0%b5%8d


വാഷിങ്ടണ്‍: ഇന്ത്യന്‍ സ്റ്റീല്‍ പൈപ്പുകള്‍ക്ക് അമേരിക്ക തീരുവ ചുമത്തുന്നു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊണ്ടതായി യു.എസ് ഇന്റര്‍നാഷനല്‍ ട്രേഡ് കമ്മിഷന്‍ (ഐ.ടി.സി) വെളിപ്പെടുത്തി. ചൈനീസ് പൈപ്പുകള്‍ക്കും തീരുവ ചുമത്താന്‍ തീരുമാനമായിട്ടുണ്ട്.
ദീര്‍ഘവ്യാസമുള്ള പ്രത്യേക സ്റ്റീല്‍ പൈപ്പുകള്‍ക്കാണ് തീരുവ ചുമത്തുന്നത്. ഇവയുടെ വന്‍തോതിലുള്ള ഇറക്കുമതി യു.എസ് നിര്‍മാതാക്കള്‍ക്കു തിരിച്ചടിയായിട്ടുണ്ടെന്നും ഇതേതുടര്‍ന്നാണ് നടപടിയെന്നും ഐ.ടി.സി അറിയിച്ചു. ഇന്ത്യയില്‍നിന്നും ചൈനയില്‍നിന്നും ഇറക്കുമതി ചെയ്യുന്ന സ്റ്റീല്‍ പൈപ്പ് ഉല്‍പന്നങ്ങള്‍ക്ക് ന്യായരഹിതമായ തോതിലാണ് സബ്‌സിഡി അനുവദിച്ചിരിക്കുന്നതെന്നും ഇത് യു.എസ് മാര്‍ക്കറ്റിനെ തകര്‍ത്തിരിക്കുകയാണെന്നും കഴിഞ്ഞ മാസം വാണിജ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ആഭ്യന്തര നിര്‍മാതാക്കളെ സംരക്ഷിക്കാനായി അന്ന് ഇറക്കുമതി ചരക്കുകള്‍ക്ക് തീരുവ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ആഭ്യന്തര സ്റ്റീല്‍ നിര്‍മാതാക്കളായ ഒരു സംഘം നല്‍കിയ പരാതിയിലാണ് വാണിജ്യ മന്ത്രാലയത്തിന്റെയും ഐ.ടി.സിയുടെയും നടപടി. 16 ഇഞ്ചിലേറെ വ്യാസമുള്ള, ഇരുമ്പ് ഉരുക്കിയതും ലോഹമിശ്രിതവുമായ പൈപ്പുകള്‍ക്കാണ് തീരുവ ഏര്‍പ്പെടുത്തുന്നത്. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍നിന്നും ചൈനയില്‍നിന്നും യഥാക്രമം 294.7 മില്യന്‍ ഡോളറും 29.2 മില്യന്‍ ഡോളറും വിലമതിക്കുന്ന വ്യാസമേറിയ സ്റ്റീല്‍ പൈപ്പുകള്‍ ഇറക്കുമതി ചെയ്തിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  a day ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  a day ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  a day ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  a day ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  a day ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  a day ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  a day ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  a day ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  a day ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  a day ago