ഈ വര്‍ഷം ചൈനയില്‍ നിന്നും ഹജ്ജിനെത്തുന്നത് 12,000 ലധികം തീര്‍ത്ഥാടകര്‍; ആദ്യ സംഘം മദീനയിലെത്തി
മദീന: ചൈനയില്‍ നിന്നുള്ള ആദ്യ സംഘം പ്രവാചക നഗരിയിലെത്തി. തെക്കു പടിഞ്ഞാറന്‍ ചൈനയിലെ യുന്നാന്‍ പ്രവിശ്യയില്‍ നിന്നുള്ള സംഘമാണ് മദീനയിലെത്തിയത്. ഈ വര്‍ഷത്തെ ചൈനയില്‍ നിന്നുള്ള സംഘമാണ് യാത്ര തിരിച്ചതെന്നു സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മദീനയിലെത്തിയ ആദ്യ സംഘത്തിലെ 284 തീര്‍ത്ഥാടകരെ സ്‌റ്റേറ്റ് അഡ്മിനിസ്‌ട്രേഷന്‍ ഫോര്‍ റിലീജിയസ് അഫയേഴ്‌സ് ഡെപ്യൂട്ടി ഡയറക്റ്റര്‍ മാ ജിന്‍, തെക്കുപടിഞ്ഞാറന്‍ ചൈനയിലെ സ്വയം ഭരണരാധികാര പ്രദേശമായ ഷിനിജാങ് ഉയ്ഗൂര്‍ റീജിയണിലെ ഇസ്‌ലാമിക് അസോസിയേഷന്‍ വൈസ് പ്രസിഡന്റും ചേര്‍ന്ന് സ്വീകരിച്ചു.
ഈ വര്‍ഷം ചൈനയില്‍ നിന്നും 12,000 ലധികം തീര്‍ത്ഥാടകരാണ് ഹജ്ജിനെത്തുക. തലസ്ഥാന നഗരിയായ ബെയ്ജിങ്, ഉറുംഖി, ലാന്‍സഹു തുടങ്ങിയ പ്രവിശ്യാ തലസ്ഥാന നഗരങ്ങളില്‍ നിന്നുമാണ് തീര്‍ത്ഥാടക വിമാനങ്ങള്‍ പുറപ്പെടുക. കൂടാതെ സഹായത്തിനായി 60 ഉദ്യോഗസ്ഥരും ഇവരെ അനുഗമിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."