സി.പി ജോണിനെ കുന്നംകുളത്ത് തോല്‍പിച്ചത് കോണ്‍ഗ്രസെന്ന് ആരോപണം
കുന്നംകുളം: കഴിഞ്ഞ നിയമസഭതെരഞ്ഞെടുപ്പുകളിലും കുന്നംകുളത്തെ സ്ഥാനാര്‍ഥിയായിരുന്ന സി.പി ജോണിന്റെ പരാജയത്തിനുകാരണം യു.ഡി.എഫിലെ മുഖ്യ കക്ഷിയായ കോണ്‍ഗ്രസായിരുന്നുവെന്ന് കേരളകോണ്‍ഗ്രസ്സ് എം ജില്ലാ ജനറല്‍സെക്രട്ടറി സബാസ്റ്റ്യന്‍ ചൂണ്ടണ്ടല്‍. കേരള കോണ്‍ഗ്രസ് യു.ഡി.എഫില്‍നിന്നും പുറത്തുവന്ന സാഹചര്യത്തിലാണ് സബാസ്റ്റ്യന്‍ പരസ്യപ്രസ്ഥാവനയുമായി രംഗത്തുവന്നത്.
കുന്നംകുളത്ത് ജോണിന്റെ വിജയം സുനിശ്ചിതമായിരുന്നു. ജയസാധ്യതകളെ പ്രയോജനപെടുത്താതെ പിന്നില്‍ നിന്നും കുത്തുകയയിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍. സി.പി.എം ക്യാംപുകളില്‍പോലും ജോണിന്റെ ജയം ഉറപ്പിച്ചിരുന്നതാണ്. കുന്നംകുളത്തെ കോണ്‍ഗ്രസ്സ് നേതാക്കള്‍ പ്രവര്‍ത്തകരെ നിര്‍ജ്ജീവമാക്കി നിര്‍ത്തുകയും താഴെകിടയിലേക്ക് നല്‍കിയ പണം സ്വന്തംപോക്കറ്റിലിടുകയുമാണുണ്ടണ്ടായത്.
ജോണിനെ കുന്നംകുളത്ത് തോല്‍പ്പിക്കാന്‍ എതിര്‍ചേരിയില്‍നിന്നും അച്ചാരം വാങ്ങിയാണ് നേതാക്കള്‍ ജോണിനൊപ്പംനിലകൊണ്ടെണ്ടതെന്നും സബാസ്റ്റ്യന്‍ പറഞ്ഞു.
കേരളകോണ്‍ഗ്രസിനോടും ചിറ്റമ്മനയമാണ് സ്വീകരിച്ചിരുന്നത്. തദ്ധേശ തെരഞ്ഞെടുപ്പുകളില്‍ അര്‍ഹമായപരിഗണന നല്‍കിയില്ലെന്നും പത്രകുറിപ്പില്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."